യൂറോപ്പിലെ മലയാളി സംഘടനകളുടെ പണിയാണോ ഭക്ഷ്യസുരക്ഷ? കേരളത്തില്‍ നിരോധിച്ച കറിപ്പൊടികളുടെ പേരില്‍ ഭീതി പരത്തുന്നതാര് എന്തിനുവേണ്ടി ?

ഡബ്ലിന്‍: കേരളത്തില്‍ നിരോധിച്ച കറപ്പൊടികളുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു. കേരളത്തിലെ പ്രശസ്ത കറിപ്പൗഡര്‍ നിര്‍മാതാക്കളായ നിറപറയുടെ പായ്ക്കറ്റ് പൊടികളില്‍ മായം കണ്ടെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കയറ്റി അയയ്ക്കപ്പെടുന്ന ഭക്ഷ്യോത്പന്നങ്ങളിലും മായമുണ്ടെന്ന് വരുത്തി തീര്‍ക്കാനും പ്രവാസികൾ എല്ലാം കഴിക്കുന്നതും മലയാളികടകളിൽ മുഴുവൻ വിൽക്കപ്പെടുന്നത് ‘വിഷം ‘ആണെന്നും ഉള്ള വിധത്തിൽ വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിൽ അയർലന്റിൽ (Ingredience )മലയാളിക്കട നടത്തുന്ന മോബിയുമായി ഈ വിഷയം അന്യോഷിച്ചപ്പോൾ മനസിലായത് ചില ബ്ലോഗിൽ വന്നിരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതവും അയര്ലന്റിലെ മലയാളി സംഘടനകളെ അപമാനിക്കാനാണോ എന്നും തോന്നുന്നതരത്തിലാണ് എന്നും അറിയാൻ കഴിഞ്ഞു .

കയറ്റുമതി ചെയ്ത് വിപണിയിലെത്തുന്ന പായ്ക്കറ്റുകളിലും മായമുണ്ടെന്ന് വരുത്തിതീര്‍ക്കുന്ന വിധത്തിലും മലയാളികളെ ഭയപ്പെടുത്തുന്ന തരത്തിലും വിവിധ വാര്‍ത്തകള്‍ ഒരു ബ്ലോഗിൽ നിറയുകയാണ്. അത് ശരിയല്ല .കയറ്റി അയക്കപ്പെട്ടിരിക്കുന്ന പൊടികൾ വളരെ കൃത്യതയോടെ പരിശോധന നടത്തിയതിനു ശേഷമേ യൂറോപ്പിൽ ഇറങ്ങുകയുള്ളൂ .ഹെൽത്ത് ഡിപ്പാർറ്റ്മെന്റും പ്ലാന്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റും വളരെ കൃത്യതയോടെ പരിശോധന നടത്തി വിപണിയിൽ എത്തിയിരിക്കുന്ന ഫുഡ്‌ ഐറ്റംസിൽ ‘വിഷം ‘കലർന്നിട്ടുണ്ട് എന്ന വിവരം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കുക …അല്ലാതെ മലയാളി സംഘടനകൾ പ്രതികരിച്ചില്ല എന്ന ബ്ലോഗ്‌ ആരെയോ ദ്രോഹിക്കാനായും പ്രവാസികളെ ഭയപ്പെടുത്താനും മാത്രമാണ് .nirapara banned
എന്നാല്‍ യൂറോപ്യന്‍ യൂണിയനുകളിലെ രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ബ്രാന്‍ഡുകള്‍ അത് ഏതു രാജ്യത്തെയായാലും കൃത്യമായ സുരക്ഷാ ഉപാധികളിലൂടെ പരിശോധിച്ച ശേഷം മാത്രമാണ് വിപണിയിലെത്തുന്നത്. കര്‍ശനമായ നിയമനടപടികളുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷ അത്രയേറെ ശ്രദ്ധ നേടുന്നുമുണ്ട്. നിലവാരമില്ലാത്തവ തിരികെ കയറ്റി അയയ്ക്കപ്പെടുന്നുവെന്നതും ഇവിടെ കര്‍ശനമായി സ്വീകരിക്കുന്ന നടപടിയാണ്.
അഥവാ കടകളില്‍ വില്‍പനയ്‌ക്കെത്തിയശേഷമാണ് വിവാദങ്ങളുണ്ടാകുന്നതെങ്കില്‍ അതിവേഗം അത് നശിപ്പിക്കുന്നതിന് എമര്‍ജന്‍സി വിങ്ങും( product will recall by ”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Emergency product withdrawal-EPW )  ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഒരു ഓണ്‍ലൈന്‍ ബ്ലോഗിൽ ഇത് മലയാളി സംഘടനകള്‍ ശ്രദ്ധിക്കുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇവിടെ ഫുട് ആന്‍ഡ് സേഫ്റ്റി മലയാളിസംഘടനകളുടെ കൈകളിലാണെന്ന വിധത്തിലുള്ള കളിയാക്കൽ ആണ് .സംഘടനകളോടോ ബിസിനസ് ബിസിനസ് സ്ഥാപനത്തോടോ ഉള്ള വിരോധം പ്രവാസികളെ ഭയപ്പാടിലേക്ക് തള്ളിയിടുകയാണ് .nirapara -anupama ips

നിറപറയുടെ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ചിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേരളത്തിലും മറ്റിടങ്ങളിലും നിറപറ നിരോധിക്കപ്പെട്ടത്. ഈ ബ്രാന്‍ഡിന്റെ വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയനുകളില്‍ ഇപ്പോഴും വിറ്റഴിക്കപ്പെടുന്നുമുണ്ട്. അവയെല്ലാം പരിപൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പായ ശേഷം മാത്രം വിപണിയിലെത്തിയവയുമാണ്. കൈമടക്ക് കൊടുത്ത് വിപണി കീഴടക്കുകയോ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാനോ സാധ്യമല്ലാത്ത സാധ്യമല്ലാത്ത യൂറോപ്യന്‍ യൂണിയനില്‍ മായം കലര്‍ന്ന കറിപ്പൊടികള്‍ എന്ന വാര്‍ത്ത തികച്ചും തെറ്റാണ് എന്നാണ് അറിയാൻ കഴിഞ്ഞത് .

നാട്ടില്‍ നിന്നും കയറ്റി അയയ്ക്കപ്പെട്ടതുകൊണ്ടു മാത്രം വിഷമെന്ന് കരുതപ്പെടുന്നുമുണ്ട്. അയര്‍ലന്‍ഡിലെയും യൂറോപ്യന്‍ യൂണിയനുകളിലെയും വിവിധയിടങ്ങളില്‍ ഇപ്പോഴും വില്‍ക്കപ്പെടുന്ന ബ്രാന്‍ഡിന്റെ വില തകര്‍ക്കാനുള്ള ഗൂഢനീക്കമാണോ ഇതിനു പിന്നിലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.അതോ ചില കച്ചവടക്കാരെ ഭീക്ഷനിപ്പെടുത്താനുള്ള നിരാശനായ ‘പോലീസ് തന്ത്രം ആണോ എന്നും കരുതേണ്ടിയിരിക്കുന്നു.

Top