പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ ക്രൂര പീഡനങ്ങളോട് കൂടിയുള്ള ബലാല്‍സംഗ കൊലപാതകത്തിലൂടെ കേരളം ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുമ്പില്‍ ശിരസ്സ് കുനിചിരിക്കുകയാണ്. മലയാളിയുടെ സംസ്കാരത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും തീരാകളങ്കമായി ഒരു കൊലപാതകം കൂടി നടത്തപെട്ടിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപെട്ട നിസ്വജീവിതത്തില്‍ നിന്ന് ഒരു ദളിത് പെണ്‍കുട്ടി ബി.എ, എം.എ, എല്‍.എല്‍.ബിയുമായ നിയമ പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ അവളുടെ അമ്മയും സഹോദരിയും സഹിച്ച ത്യാഗ നിര്‍ഭരമായ ജീവിതം എത്രയെന്നു ചിന്തിക്കാന്‍ കൂടി കഴിയാത്ത നാരാധിപന്മാരാല്‍ അവള്‍ വധിക്കപ്പെട്ടിരിക്കുന്നു
നിയമ വാഴ്ചയുടെ പരാജയവും സമാനമായ മുന്‍ കേസ്സുകളില്‍ സര്‍ക്കാര്‍ കൈകൊള്ളുന്ന നിലപാടുകളും, പ്രതികള്‍ക്ക് ലഭിക്കുന്ന ഇളവുകളും ഇത്തരത്തിലുള്ള കൊലപാതകം ചെയ്യുന്നതിനു പ്രേരണയാകുന്നു. രാഷ്ട്രീയ മനസാക്ഷി ഇനിയും ഈ കേസ്സില്‍ വേണ്ടരീതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ഭരണ നേതൃത്വത്തിന്‍റെ ഉദാസീനത മൂലം ഏപ്രില്‍ 28 ന് നടന്ന കൊലപാതകം 5 ദിവസമായിട്ടും യഥാര്‍ത്ഥകുറ്റ വാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലിസ് ഇതിന് കാരണമായി പറയുന്നത്. അയല്‍വാസികള്‍ പോലും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി, ജിഷയുടെ കൊലപാതകിയെ രക്ഷിക്കുന്ന സമീപനം കേരളത്തില്‍ ആദ്യമായാണ്. കൊലപാത കുറ്റത്തില്‍ അയല്‍വാസികളെ കൂടി പ്രതി ചേര്‍ത്ത് കൊണ്ടായിരിക്കണം എഫ്.ഐ.ആര്‍ ഇട്ട് കേസ്സ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. പരിസര വാസികളുടെ നിസ്സഹാരണമാണ് പ്രതികളെ പിടിക്കാന്‍ തടസ്സമാകുന്നതെന്ന വിചിത്രമായ വിശദീകരണം മൂലം യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴുത് ഭരണ സംവിധാനവും പോലിസും ചേര്‍ന്ന് നടത്തുന്നൂ എന്നതിന്‍റെ തെളിവാണ് പ്രതീകാത്മകമായി രണ്ട് പേരെ മുഖം മറച്ചു കൊണ്ടുനടക്കുന്ന കെട്ട്കാഴ്ചകള്‍. തെരഞ്ഞെടുപ്പു വരെ മുഖം രക്ഷിക്കാന്‍ നടത്തുന്ന യു. ഡി..എഫ് സര്‍ക്കാരിന്‍റെ തന്ത്രമായേ കാണാന്‍ കഴിയുകയുള്ളൂ. ഇന്ന് സ്വകാര്യചാനലില്‍ രാജേശ്വരിയുടെ കരഞ്ഞു കൊണ്ടുള്ള വാക്കുകള്‍ അനവധി തവണ പോലീസിന് പരാതി കൊടുത്തിട്ടും കേസ്സെടുക്കാന്‍ തയ്യറാകാത്തതിനാല്‍ ഭീഷണി നിലനിന്ന് കൊണ്ടാണ് ജീവിതം തള്ളി നീക്കിയതും. സരിത കേസ്സ് മുതല്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷന്‍ പേര് കേട്ടതാതാണെന്നും അതിനാല്‍ ഈ കേസും തേച്ചു മാച്ചു കളയാന്‍ പോലിസ് മേധാവികള്‍ പ്രവത്തിക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ ആശങ്ക പെടുന്നു. മകള്‍ മരിച്ച അമ്മയുടെ കരച്ചില്‍ കേട്ടിട്ട് പോലും സഹായത്തിനെത്താത്ത്ത അയല്‍വാസികളുടെ ഹൃദയ കാഠിന്യം കേരളത്തിലെ കുടുംബ ബന്ധങ്ങളുടെ നേര്‍കാഴ്ച മനസ്സിലാക്കി തരുന്നു.
പകല്‍ വെളിച്ചത്തില്‍ അതി ക്രൂരവും പൈശാചികവും നിറഞ്ഞ ഈ കൊലപാതകത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുകയും അതിവേഗ കോടതിയിലൂടെ അവര്‍ക്ക് മാപ്പര്‍ഹിക്കാത്ത ശിക്ഷ നല്‍കണമെന്നും ജിഷയോടും ജിഷയുടെ കുടുംബത്തോടും നീതി പുലര്‍ത്തണമെന്നും നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ ആവശ്യപെട്ടൂ