എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നഴ്‌സിംഗ് ബോര്‍ഡ്

എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തു നഴ്‌സിംഗ് ബോര്‍ഡ്. എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ കാലതാമസം കാരണം ബുദ്ധിമുട്ടുണ്ടായ നൂറുകണക്കിന് വിദേശ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് നിരവധി തവണ ആരോഗ്യ മന്ത്രിക്കും ജസ്റ്റിസ് മന്ത്രിക്കും നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിനും സമര്‍പ്പിച്ച നിവേദനങ്ങള്‍ വഴി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതുകൂടാതെ ഈ പ്രശ്‌നത്തില്‍ ട്രേഡ് യൂണിയന്‍ ആയ ഐ എന്‍ എം ഓയുടെ ഇടപെടലും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഉറപ്പുവരുത്തിയിരുന്നു.

മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികളുമായി നഴ്‌സിംഗ് ബോര്‍ഡ് അധികാരികള്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പരിമിതമെങ്കിലും നിരവധിപേര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ഐ ഇ എല്‍ ടി എസ്/ഓ ഇ ടി പരീക്ഷകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടാന്‍ നഴ്‌സിംഗ് ബോര്‍ഡ് തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top