ബ്‌ളാക്ക്‌റോക്കിൽ 14-ാം തീയതി ഞായറാഴ്ച്ച 5 മണിക്കുള്ള മലയാളം കുർബാനയില്ല. 10.45 ന് ബിഷപ്പിനു സ്വീകരണം !

ഡബ്ലിൻ :ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ പള്ളിയിൽ ഈ വരുന്ന ഞായർ (14/ 07/ 24) മലയാളം കുർബാന ഉണ്ടായിരിക്കില്ല .ഡബ്ലിനിലെ പുതിയ സഹായ മെത്രാൻ Bishop Donal Roche 14-ാം തീയതി ഞായറാഴ്ച ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തൻ്റെ ആദ്യ സന്ദർശനം നടത്തുകയാണ് . ഫാ ജെറി കാൻ ട്രാസഫർ ആയ ഒഴിവിൽ എത്തുന്ന പുതിയ ഇടവക വികാരി റവ ഫാ.ഫിലിപ്പ് ബ്രാഡ്‌ലിയുടെ സ്ഥാനാരോഹണത്തിനായുള്ള 10.45-ന് കുർബാനക്ക് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കും .

സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് സെയിന്റ് ജോസഫ് ഇടവക വികാരിയും സീറോ മലബാർ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററായ റവ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ സഹകാർമികത്വം വഹിക്കും. സീറോ മലബാർ കമ്മ്യൂണിറ്റിയിലെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെയും സാധിക്കുന്ന എല്ലാവരും 10.45 നല്ല വിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് പള്ളിക്കമ്മറ്റി നേതൃത്വം അറിയിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top