ഡബ്ലിന്‍: കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസം നല്‍കാനാഗ്രഹിക്കാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്കായി 200 സ്‌കൂളുകള്‍ മതിയെന്ന് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് ബോര്‍ഡ് എജ്യുക്കേഷന്‍ സെക്രട്ടറി ഡോ. കോന്‍ ഫെനല്ലി. അയര്‍ലന്‍ഡില്‍ 5 നും 12 നുമിടയില്‍ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ 27,238 പേരാണ് മതരഹിതരായി കുട്ടികളെ വളര്‍ത്താനാഗ്രഹിക്കുന്നവര്‍. ഇവരുടെ എണ്ണം പ്രൊട്ടസ്റ്റന്റുകാരായ കുട്ടികളുടെ എണ്ണത്തിന് തുല്യമാണ്. അവര്‍ക്ക് 200 സ്‌കൂളുകള്‍ മതിയെങ്കില്‍ മതരഹിതരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കും അത്ര തന്നെ സ്‌കൂളുകള്‍ മതിയാകുമെന്നാണ് ഹെനെല്ലി പറയുന്നത്. പ്രോറീലീജിയസ് ഓര്‍ഗനൈസേഷനായ ലോണ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൈമറി സ്‌കൂളില്‍ നിര്‍ബന്ധമായി എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കാനുള്ള എജ്യുക്കേഷന്‍ എബൗട്ട് റിലീജിയസ് ആന്‍ഡ് ബിലീഫ്‌സ് എന്ന പദ്ധതി വിചിത്രമാണെന്ന് ലിമെറിക് മാരി ഇമ്മാക്കുലേറ്റ് ടീച്ചര്‍ ട്രെയിനിംഗ് കോളേജിലെ പ്രൊഫസര്‍ കണ്‍വെയ് പറഞ്ഞു.
അതേസമയം ഐറിഷ് സ്‌കൂളുകളിലെ മതപഠനം ഒരു മതത്തെയും പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സോഷോളജിസ്റ്റ് പറയുന്നത്. മതനിരപേക്ഷതയുടെ വളര്‍ച്ചയും വ്യത്യസ്ത മതവും സംസ്‌കാരവുമുള്ള കുടിയേറ്റക്കാരുടെ വരവും കത്തോലിക്ക സഭ നടത്തുന്ന പ്രൈമറി സ്‌കൂളുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്നാണ് ജേര്‍ണല്‍ ഓഫ് ബ്രിട്ടീഷ് റീലീജിയസ് എജ്യുക്കേഷന്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്. പ്രൊഫ. ഡാനിയേല്‍ ഫാസും ഡോ. മൈറിക് ഡാര്‍മോഡിയുമാണ് ഗവേഷണപ്രബന്ധം തയാറാക്കിയിരിക്കുന്നത്.