സൗദിയിലെ മുസ്ലീം പള്ളികളില്‍ അന്യമതസ്ഥര്‍ക്കും പ്രവേശനം; ചരിത്ര പ്രാധാന്യമേറിയ പള്ളികളാണ് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി തുറന്ന് കൊടുത്തത്.

സൗദി: സൗദി അറേബ്യയിലെ നാല് മുസ്ലീം പള്ളികളില്‍ അന്യമതകാര്‍ക്ക് സൗദി സര്‍ക്കാര്‍ പ്രവേശനം സാധ്യമാക്കി. സൗദിയിലെ പ്രശസ്തമായ ജാമിയ മോസ്ക് റഹ്മ, കിങ് ഫഹ്ദ മോസ്ക്, കിങ് സൗദ് മോസ്ക്, മോസ്ക് അല്‍ തഖ്വ എന്നീ പള്ളികളിലാണ് അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചത്. ചരിത്ര പ്രാധാന്യമേറിയ പള്ളികളാണ് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി തുറന്ന് കൊടുത്തത്.

ഇസ്ലാമിന്റെ സംസ്കാരവും വാസ്തുവിദ്യയും മറ്റ്മതക്കാരെ അറിയിക്കുകയാണ് സൗദി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അല്‍ തഖ്വ മോസ്‌ക് ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലമാണ്. ചെങ്കടലില്‍ പില്ലറുകള്‍ ആഴ്ത്തിക്കൊണ്ട് നി‍ർമ്മിച്ച പള്ളി ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top