ഒരൊറ്റ വോട്ടിനു പ്രമേയം തള്ളി നോർത്തേൺ അയർലൻഡ; തള്ളിയത് പ്രത്യേക പദവി വേണമെന്ന നിർദേശം

സ്വന്തം ലേഖകൻ

ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ നോർത്തേൺ അയർലണ്ടിന് പ്രത്യേക പദവി നൽകണം എന്ന നിർദ്ദേശം നോർത്തേൺ അയർലണ്ട് അസംബ്ലിയിൽ തള്ളിപ്പോയത് വെറും ഒരു വോട്ടിന്. വോട്ടെടുപ്പിൽ . 46 എംഎൽഎമാർ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ 47 പേരാണ് എതിർത്തത്. വെറും ഒരു വോട്ടിന് നിർദ്ദേശം തള്ളിപ്പോകുകയായിരുന്നു.
ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലണ്ടിന് ബ്രെക്‌സിറ്റിനു ശേഷം പ്രത്യേക പദവി നൽകുക എന്ന പ്രമേയം സഭയിൽ കൊണ്ടുവന്നത് എസ്.ഡി.എൽ.പി ആണ്.ഇത്തരമൊരു പ്രത്യേക പദവി ബ്രിട്ടനിൽ നിന്നും പുറത്തേയ്ക്ക് പോകാനുള്ള ആവശ്യത്തെ ത്വരിതപ്പെടുത്തുമെന്ന് പ്രതിപക്ഷവും ആരോപിച്ചു. നോർത്തേൺ അയർലൻഡിന് സ്വതന്ത്ര പദവി നൽകണം എന്ന ഒരു റഫറണ്ടം വന്നാൽ അത് പാസാകാനുള്ള സാധ്യത ഇപ്പോഴുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top