ഹൂസ്റ്റണ്‍: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.
സബ് കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ (ന്യൂയോര്‍ക്ക്) പറഞ്ഞു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നാനൂറിലധികം കുടുംബങ്ങള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രഷറര്‍ പൊന്നു പിള്ള അറിയിച്ചു.
ന്യൂജേഴ്‌സിയില്‍ നിന്നുള്ള മാധവന്‍ നായര്‍ വൈസ് പ്രസിഡന്റായും, ഡാളസ്സില്‍ നിന്നുള്ള മല്ലികാ രാധാകൃഷ്ണന്‍ ജോയിന്റ് സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍ നിന്നുള്ള ബാലു മേനോന്‍ ജോയിന്റ് ട്രഷററായും പ്രവര്‍ത്തിച്ചുവരുന്നു.
ചിക്കാഗോയില്‍ നിന്നുള്ള വാസുദേവന്‍ പിള്ള, എം.എന്‍.സി. നായര്‍, ഡാളസ്സില്‍ നിന്നുള്ള രാധാ നായര്‍, പ്രമോദ് നായര്‍, ന്യൂയോര്‍ക്കില്‍ നിന്നും കുന്നപ്പള്ളില്‍ രാജഗോപാല്‍, അപ്പുക്കുട്ടന്‍ നായര്‍, വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും സനില്‍ ഗോപി, ഹ്യൂസ്റ്റണില്‍ നിന്നും മനോജ് നായര്‍, ഫിലഡല്‍ഫിയയില്‍ നിന്നും രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡാളസ്സില്‍ നിന്നുമുള്ള മന്മഥന്‍ നായര്‍, സജി നായര്‍, ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ജി.കെ. നായര്‍, വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും സത്യാ മേനോന്‍, ഫിലഡല്‍ഫിയയില്‍ നിന്നും സുധാ കര്‍ത്താ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു.
കണ്‍വന്‍ഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്: ജി.കെ.പിള്ള, പ്രസിഡന്റ് (8322770234), സുനില്‍ നായര്‍, ജനറല്‍ സെക്രട്ടറി (5167108760), പൊന്നു പിള്ള, ട്രഷറര്‍ (2812614950).
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍