ജയപ്രകാശ് നായര്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍

Jayaprakashന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ വിപുലമായ പരിപാടികളോടെ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ നായര്‍ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഹ്യൂസ്റ്റനില്‍ വച്ച് നടക്കുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ചീഫ് എഡിറ്ററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ജയപ്രകാശ് നായരെ തെരഞ്ഞെടുത്തതായി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജയപ്രകാശ് നായര്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെയും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെയും വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമാണ്. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് നടന്ന കണ്‍വന്‍ഷനില്‍ വൈസ് പ്രസിഡന്റായും ജയപ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷനില്‍ വച്ച് പ്രസിദ്ധീകരിച്ച ‘ഹരിതം’ എന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച പരിചയവും, നായര്‍ ബനവലന്റ് അസോസിയേഷനിലെ സുവനീറുകള്‍ വിവിധ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പരിചയവും ജയപ്രകാശ് നായര്‍ക്കുണ്ട് എന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു.

ഈ സുവനീറിന് യോജിച്ച ഒരു പേര് നിര്‍ദേശിക്കുവാന്‍ സമുദായാംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കമ്മിറ്റി സുവനീറിനു വേണ്ടി തെരഞ്ഞെടുക്കുന്ന പേര് നിര്‍ദേശിച്ച വ്യക്തിക്ക് കണ്‍വന്‍ഷനില്‍ വച്ച് ഉപഹാരം നല്‍കുന്നതാണെന്ന് ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.

ജയപ്രകാശ് നായരുടെ ഫോണ്‍ നമ്പര്‍: 8455072621.

ജി.കെ. നായര്‍

Top