പി.പി ചെറിയാൻ
മിസിസിപ്പി: മിസിസിപ്പിയിൽ സ്വവസതിയിൽ രണ്ടു കന്യാസ്ത്രീകൾ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 46 കാരനായ റോഡ്‌നി സാന്റേഴ്‌സിനെ വെള്ളിയാഴ്ച അർധരാത്രിയോടെ അറസ്റ്റ് ചെയ്തതതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി വക്താവ് വാന്റെ ബ്രെയ്ൻ അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും ഫാറൻ അറിയിച്ചു.
സിസ്റ്റർ ഹോളാ മെറിൻ, സിസ്റ്റർ മാർഗരറ്റ് എന്നിവരാണ് മിസിസിപ്പിയിലെ ചെറിയ ടൗണായ ഡ്യൂറന്റിൽ ആഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പത്തുമൈൽ അകലെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേണഷ്തിതലാണ് ഇരുവരും സ്വവസതിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും കാണാതായ ടൊയോറ്റ കാർ ഒരു മൈൽ അകലെ നിന്നും കണ്ടെത്തി. പരാജയപ്പെട്ട മോഷണശ്രമമായിരിക്കും കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.
അറസ്റ്ര് ചെയ്ത പ്രതിയെ ഡിറ്റൻഷൻ സെന്ററിലേയ്ക്കു മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന നഴ്‌സസ് പ്രാക്ടീഷ്‌നർമാരായ കന്യാസ്ത്രീകളുടെ സിറ്റിയെ മൂകതയിലാഴ്തി. ലക്‌സിങ്ടൺ സെന്റ് തോമസ് ചർച്ചിൽ സിസ്റ്റർ മെറിലിന്റെ പൊതുദർശനവും തിങ്കളാഴ്ച ജാൽസൺ സെന്റ് പീറ്റേഴ്‌സ് അപ്പോസ്തൽ കത്തീഡ്രല്ലിൽ മെമ്മോറിയൽ സർവീസും ഉണ്ടായിരിക്കുമെന്നു ജാൽസൺ കാത്തലിക് ഡയോസീസ് ചാൻസലർ അറിയിച്ചു.