സ്ത്രീകളേ, ഒരൊറ്റ അടിയേ കൊള്ളാവു..രണ്ടാമത്തെ ഒന്നിനായ് ആരുടെയും കാൽ കീഴിൽ വീണു കിടക്കരുത് ..മദ്യപാനവും അടിയുമായി എത്തുന്ന ഭർത്താവിനെ ഉപേക്ഷിക്കാൻ ഒരു നിമിഷം വൈകരുത്! മൂന്നു മക്കളുടെ അമ്മയായ കോർക്കിലെ മലയാളി നേഴ്‌സ് ജിൻസിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ

കോർക്ക്  :ഭാര്യക്ക് പ്രായം കുറവായതിനാൽ സംശയരോഗിയും മദ്യപാനിയുമായ സാജുവിന്റെ കൈകളിൽ ശ്വാസം മുട്ടി പിടഞ്ഞു വീണു മരിച്ച സംഭവം സൃഷ്ടിച്ച ഞെട്ടൽ തിങ്കളാഴ്ച യുകെ കോടതി വിധിയിലൂടെ പുറത്ത് വന്നിരിക്കുകയാണ് .40 വർഷം ആണ് തടവ് കിട്ടിയിരിക്കുന്നത് .ഈ വിധിയും കൊലപാതകവും മലയാളി സമൂഹത്തിൽ തുറന്ന ചർച്ചക്കും വഴി വയ്ക്കുകയാണ്.

മദ്യപാനാസക്തിയിൽ നിയന്ത്രണം നഷ്ടമായതാണ് മൂന്നു ജീവനുകൾ ഇല്ലാതാക്കിയത് എന്നാണ് പ്രോസിക്യൂഷൻ വാദത്തിൽ ഉരുത്തിരിയുന്ന നിഗമനം. എന്നാൽ കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ പിതാവ് കൃഷ്ണൻ നൽകുന്ന വിശദീകരണത്തിൽ ദീർഘകാലമായി മകൾ ഭർത്താവിന്റെ പീഡനത്തിന് ഇരയായിരുന്നു എന്നാണ് വെളിപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ പ്രത്യേകിച്ചും സ്ത്രീ സമൂഹത്തിൽ വലിയ ആശങ്കകളാണ് പങ്കു വയ്ക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ അയർലണ്ടിലെ കോർക്കിൽ സീനിയർ നഴ്സ് ആയ ആലപ്പുഴക്കാരി ജിൻസി എൽസ ജോർജ് നടത്തുന്ന നിരീക്ഷണമാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വന്തം നാട്ടിൽ കൊച്ചു കുഞ്ഞിനെ പിതാവ് മഴു ഉപയോഗിച്ച് അടിച്ചു കൊന്ന സംഭവം കേൾക്കാൻ ഇടയായതോടെ മാസങ്ങൾക്ക് മുൻപ് എഴുതിയ കുറിപ്പാണു കെറ്ററിങ് കോടതി വിധി വന്നതോടെ വീണ്ടും സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ ഇടയായത്.

നാട്ടിൽ നടന്ന സംഭവത്തിൽ വേദനയോടെ കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മയും പിന്നീട് ആത്മഹത്യ ചെയ്യുക ആയിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന നിരീക്ഷണവുമായി എത്തുന്നതാണ് ജിൻസിയുടെ രീതി. സ്ത്രീകൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ സ്ത്രീ എന്ന നിലയിൽ ഉറക്കെ പറയാൻ ഒരു മടിയും ഇല്ലെന്നതാണ് ജിൻസിയുടെ എഴുത്തുകൾ തെളിയിക്കുന്നത്. മൂന്നു മക്കളുടെ അമ്മ എന്ന നിലയിൽ തനിക്കു പറയാൻ ഉള്ള കാര്യങ്ങൾ ചെറു കുറിപ്പിൽ എഴുതി ചേർത്ത ജിൻസിയുടെ വാക്കുകൾ അനേകം പേരാണ് ഇപ്പോൾ ഷെയർ ചെയ്യുന്നത്.

ജിൻസി എഴുതിയ കുറിപ്പിന്റെ പൂർണ രൂപം:

സ്ത്രീകളേ, ഒരൊറ്റ അടിയേ കൊള്ളാവു. രണ്ടാമത്തെ ഒന്നിനായ് ആരുടെയും കാൽ കീഴിൽ വീണു കിടക്കരുത് .ആ ബന്ധം ഉപേക്ഷിച്ചിറങ്ങി വന്നാൽ ഏതൊക്കെ സംഭവിക്കാം ?കുറെയേറെ ഉപദേശകർ നിങ്ങളെ നന്നാക്കാൻ വന്നേക്കാം.അപ്പനോ അമ്മയോ സഹോദരങ്ങളോ നിങ്ങളെ വേണ്ട എന്നു പറഞ്ഞേക്കാം അവരുടെ ഒക്കെ മുന്നിൽ ഒന്നും ഇല്ലാത്തവളെ പോലെ, അവരുടെ അഭിമാനത്തിന് കളങ്കം ചാർത്തിയവളെ പോലെ നിൽക്കേണ്ടി വന്നേക്കാം. എന്നാലും സാരമില്ല .

മരണം തിരഞ്ഞെടുക്കരുത്. ഒറ്റക്ക് പൊരുതണം.ഒരു നേരം കഞ്ഞികുടിക്കാനേ ചിലപ്പോ ഉണ്ടാകൂ .അതുമതി ,സന്തോഷത്തോടെ അതുകോരി കഴിച്ചിട്ട് അഭിമാനത്തോടെ ജീവിക്കണം. നല്ല വസ്ത്രം ഇട്ടാൽ ആരോടെങ്കിലും മിണ്ടിയാൽ നിങ്ങളെ വേശ്യ എന്നു വിളിച്ചേക്കാം. ഇന്ന് വിളിച്ചോട്ടെ. നാളെ ഒരു കാലത്തു അവർ മാറ്റി വിളിക്കും.

അവരോ അവരുടെ മക്കളോ ബന്ധുക്കളോ നിങ്ങളുടെ അവസ്ഥയിൽ എത്തുകയോ ചെയ്യുന്ന വരെ നിങ്ങളെ ആരും മനസിലാക്കി എന്നു വരില്ല.

അമ്മമാരേ ഇനീ നിങ്ങളോടാണ് ,നിങ്ങളുടെ മക്കളെ ജോലിക്കാരാക്കി സ്വന്തം കാലിൽ നിർത്തിയിട്ടു അവർക്കാവശ്യം ഉണ്ടെങ്കിൽ മാത്രേ വിവാഹം കഴിപ്പിക്കാവു. 21 വയസ്സിലെ പക്വത അല്ല 26 വയസ്സിലെ പക്വത. തിരിച്ചെപ്പോ വേണമെങ്കിലും വരാൻ സ്വാതത്ര്യം ഉണ്ടെന്നു മനസിലാക്കി വേണം വേറൊരു ആളിന്റെ കൂടെ ജീവിക്കാൻ അയക്കാൻ .ഇപ്പൊ തന്നെ കുറെ കരയുന്ന അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. അങ്ങനെ ഒരു അമ്മേടെ ലിസ്റ്റിൽ വേണോ നിങ്ങളുടെ പേര് എന്നു ആലോചിച്ചു വേണം തീരുമാനിക്കാൻ. എന്നു സ്നേഹത്തോടെ മൂന്നു കുഞ്ഞുങ്ങളുടെ അമ്മ

– Ginzy elsa george

ഭാര്യയേയും രണ്ട് മക്കളേയും കൊന്ന കുറ്റത്തിന് കണ്ണൂര്‍ സ്വദേശിയായ സാജുവിന് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി നല്‍കിയത് 40 വര്‍ഷത്തെ തടവ് ശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസില്‍ മലയാളിയായ ഒരാള്‍ ബ്രിട്ടനില്‍ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന കേസില്‍ പരമാവധി ശിക്ഷതന്നെ നല്‍കുന്ന രീതി പിന്തുടര്‍ന്നാണ് ഈ കേസിലും 40 വര്‍ഷം വിധിച്ചത്.

കൊല്ലപ്പെട്ട 2 പേര്‍ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാന്‍ ഇടയാക്കി. എങ്കിലും പ്രതി നേരത്തെ തന്നെ കുറ്റം സമ്മതിച്ചതിനാല്‍ ശിക്ഷയില്‍ 5 വര്‍ഷത്തെ ഇളവ് ലഭിച്ചു. കൊലപാതകത്തിനുശേഷം കത്തിയുമായി സോഫയില്‍ ഇരുന്ന സാജുവിനെ വീടിന്റെ ജനല്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് ടീസര്‍ ഉപയോഗിച്ച് ഷോക്ക് നല്‍കിയാണ് പിടികൂടിയത്. ഇതിന്റെ വിഡിയോ നേരത്തേ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Top