സ്ലൈഗോ:സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും,തൃപ്പൂണിത്തുറ സ്വദേശിനിയുമായ ശ്യാമ സയ്‌നി അബ്രാഹം(46) നിര്യാതയായി.കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് നോര്‍ത്ത് വെസ്റ്റ് ആശുപത്രിയില്‍ വെച്ച് ശ്യാമ വിട പറഞ്ഞത്.ഏതാനും വര്‍ഷങ്ങളായി അസുഖ ബാധിതയായിരുന്നു.
നിലമ്പൂര്‍ മമ്പാട് സ്വദേശിയും സ്ലൈഗോ സെന്ട്രയിലെ ജീവനക്കാരനുമായ സയ്‌നി അബ്രാഹാമിന്റെ ഭാര്യയാണ ശ്യാമ. ഏക മകള്‍ വോള്‍ഗ ജൂണിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനിയാണ്.ശ്യാമയുടെ സഹോദരന്‍ മസ്‌ക്കറ്റില്‍ നിന്നും തിങ്കളാഴ്ച്ച വൈകിട്ട് സ്ലൈഗോയില്‍ എത്തിയിരുന്നു. മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ലൈഗോയില്‍ നിന്നും നാളെ ഡബ്ലിനില്‍ എത്തിയ്ക്കുന്ന മൃതദേഹം 31 നു രാവിലെ കേരളത്തിലേയ്ക്ക് കൊണ്ട് പോകും.ഭര്‍ത്താവ് സയ്‌നിയും മകള്‍ വോള്‍ഗയും സഹോദരന്‍ ഷാജിയും അതേ വിമാനത്തിലാണ് കേരളത്തിലേയ്ക്ക് പോകുന്നത്.ജനുവരി ഒന്നിന് ശ്യാമയുടെ ഇടവക ദേവാലയമായ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍.