കോർക്ക്:പ്രവാസിമലയാളികളെ കണ്ണീരിലാഴ്ത്തി ഒരുമാസത്തെ ജീവൻ പിടിച്ചുനിർത്തുന്നതിനുള്ള ശ്രമങ്ങളും പ്രാർത്ഥനകളും വിഫലമായപ്പോൾ അയർലണ്ടിൽ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ മരണത്തിനു കീഴടങ്ങുകയായിരുന്നു .കഴിഞ്ഞ ദിവസം അയർലൻഡിലെ കോർക്കിനു സമീപം സാര്‍സ് ഫീല്‍ഡ് റോഡിൽ കാർ അപകടത്തിൽ മരിച്ച മലയാളി നഴ്സ് സിനി ചാക്കോയ്ക്ക് മലയാളി സമൂഹത്തിന്റെ പ്രാർഥനാഞ്ജലി. സിനിയുടെ ഭൗതികശരീരം സ്വദേശത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായുള്ള പ്രാർഥനാ കർമ്മങ്ങൾ കോർക്കിൽ പുരോഗമിക്കുകയാണ്. ഒട്ടേറെ വൈദികരും സിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.തിങ്കളാഴ്ചയാണ് സിനിയുടെ ഭൗതിക ശരീരം കോട്ടയം കുറിച്ചിയിലെ വസതിയിലേക്കു കൊണ്ടുവരുന്നത്. ഇതിനു മുന്നോടിയായി സംസ്കാര ചടങ്ങിന്റെ ആദ്യ രണ്ടു ഘട്ടങ്ങളാണ് അയർലൻഡിൽ നടക്കുന്നത്. അയർലൻഡിലെത്തിയ സിനിയുടെ മാതാപിതാക്കളും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന സിനി ചാക്കോ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടയം ചങ്ങനാശേരി റോഡിൽ ചിങ്ങവനത്തിനു സമീപമുള്ള വട്ടന്‍ചിറ കുറിച്ചി പാറശേരി സ്വദേശിനിയായ സിനി ചാക്കോ, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മാസം 14–ാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ സിനി ഡല്‍ഹി എയിംസില്‍ ജോലിചെയ്തിട്ടുണ്ട്. ആറു മാസങ്ങള്‍ക്കു മുന്‍പാണ് അയര്‍ലണ്ടില്‍ നേഴ്സായി എത്തിയത്. കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗം ആണ്.