ലണ്ടൻ :യുകെയിലെ നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരുത്തുന്നൂ . പുതിയ മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുവാൻ പോകുന്നത് മലയാളികൾക്കാണ് എന്നത് ശ്രദ്ധേയമാണ്.
ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ഇന്ത്യയിൽ നഴ്സിംഗ് പഠിച്ചവരും അതിൽ ഒരാൾ മാത്രം IELTS , OET നേടി യുകെയിലേക്ക് എത്തുമ്പോൾ , ജനുവരി 1 മുതൽ ഭാവിയിൽ പങ്കാളിക്കും ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാതെ നേഴ്സ് ആകുവാനുള്ള വഴിയാണ് NMC തുറന്നിരിക്കുന്നത്. സീനിയർ കെയർ വിസയിൽ എത്തിയവർക്കും ഭാവിയിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാതെ നേഴ്സ് ആയി മാറുവാനുള്ള വഴിയും ഇതോടൊപ്പം ഉണ്ട്.
അതിനുള്ള മാനദണ്ഡം എന്തെന്നാൽ ഒരു വർഷം ഹെൽത്ത് കെയർ സെക്ടറിൽ യുകെയിൽ പ്രവർത്തിച്ച് അവരുടെ വാർഡുകളിൽ NMC രജിസ്ട്രേഷൻ ഉള്ള മാനേജർ പൊസിഷനിൽ പ്രവർത്തിക്കുന്ന രണ്ടു പേർ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മികച്ചതാണ് എന്ന് NMC ഫോമിൽ സർട്ടിഫൈ ചെയ്യണം .
ഈ മാനദണ്ഡം ഏറ്റവും പ്രയോജനപ്പെടുവാൻ പോകുന്നത് ഡിപെൻഡൻസ് വിസയിലെത്തി ഇന്ത്യയിൽ ഇന്ത്യയിൽ നേഴ്സിങ് വിദ്യാഭ്യാസം നേടിയിട്ടുള്ള NHS ഹോസ്പിറ്റലുകളിൽ നേഴ്സിംഗ് അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവർക്കാണ്. നിലവിൽ അവർ ജോലി ചെയ്യുന്ന ട്രസ്റ്റുകൾ തന്നെ അവർക്ക് ഇതിനുള്ള അവസരം സൗജന്യമായി ഒരുക്കി നൽകും. ഭാവിയിൽ യുകെയിലേക്ക് എത്തുന്നവർക്കും NMC യുടെ പുതിയ മാനദണ്ഡം പഠിച്ച ജോലിയിലേക്ക് തിരിച്ചെത്തുവാനുള്ള വഴി തുറക്കും