നഴ്‌സുമാർക്കുള്ള സേവന വേതന വ്യവസ്ഥകൾ വകുപ്പിലെ മറ്റു ജീവനക്കാർക്കുകൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: നഴ്‌സുമാർക്കായി സർക്കാർ നിശ്ചയിച്ച സേവന വേതന വ്യവസ്ഥകൾ വകുപ്പിലെ മറ്റു ജീവനക്കാർക്കു കൂടി നൽകുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാക്കി. നഴ്‌സുമാരുടെ സേവന പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ വിശദമായ ചർച്ചകൾ ഈ വിഷയത്തിൽ ആരംഭിച്ചിരിക്കുന്നത്.
വർക്ക് പ്ലേസ് റിലേഷൻ കമ്മീഷന്റെ സാന്നിധ്യത്തിൽ എച്ച് എസ് ഇ യും,ഹോസ്പിറ്റൽ മാനേജ്‌മെന്റുകളും ഐ എൻ എം ഓയും എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർക്കായി കഴിഞ്ഞമാസം രൂപപ്പെടുത്തിയ കരാറിലെ വ്യവസ്ഥകൾ അതേ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ നഴ്‌സുമാർക്ക് 2 ദിവസത്തെ അവധിയും,ഒരു വർഷമെങ്കിലും ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തവർക്ക് 1500 യൂറോ ഉപരി വിദ്യാഭ്യാസഗ്രാന്റും അനുവദിക്കുവാൻ ധാരണയായിരുന്നു. ഇത് ഐ എൻ എം ഓ യ്ക്ക് മാത്രമായി നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് ഐ എം ഓ അടക്കമുള്ള യൂണിയനുകൾ രംഗത്തെത്തിയത്.ഇതേ തുടർന്നാണ് എച്ച് എസ് ഇ പുന:രാലോചനയ്ക്ക് തയ്യാറായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top