നഴ്‌സിങ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ആദ്യ വിജ്ഞാപനം ഇന്നു മുതല്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സിംഗ് ജോലി ലഭിക്കുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള ആദ്യ വിജ്ഞാപനം ഇന്ന് പസിദ്ധീകരിക്കും. വൈകിട്ട് 5 മണി മുതല്‍ RCSI യുടെ വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം. അവസാനതീയതി നവംബര്‍ 12 ആണെങ്കിലും 28 പേര്‍ അപേക്ഷ നല്‍കിയാല്‍ ആദ്യഘട്ടത്തിലെ അപേക്ഷ അവസാനിക്കും.

ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രൊവിഷണല്‍ ടൈംടേബിള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

RCSI യുടെ ആദ്യത്തെ ആപ്റ്റിറ്റിയൂഡ് തിയറി ടെസ്റ്റില്‍ കുറഞ്ഞത് 20 അപേക്ഷകരെയും കൂടിയത് 28 പേരെയും ഉള്‍പ്പെടുത്തും. ആദ്യം അപേക്ഷ അയയ്ക്കുന്നവരെ ആദ്യം പരിഗണിക്കും. പ്രൊവിഷണല്‍ ടൈം ടേബിള്‍ താഴെ ചേര്‍ക്കുന്നു

28/10/2015 (5pm GMT ) RCSI വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ പ്രോസസ് ആരംഭിക്കും

പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷ ലഭിച്ചാല്‍ തിയറി ടെസ്റ്റിന് പങ്കെടുക്കുന്നതിനുള്ള പ്രോവിഷണല്‍ ഇന്‍വിറ്റേഷന്‍ ലഭിക്കും.

12/11/2015 ( 5pm GMT) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്. അവസാന തീയതിയ്ക്കു മുമ്പ് 28 പേര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ 28 ാമത്തെ അപേക്ഷ ലഭിക്കുന്നതോടെ അപേക്ഷിക്കാനുള്ള സമയം അവസാനിക്കും.

13/15/2015 (5pm GMT) തിയറി ടെസ്റ്റില്‍ പങ്കെടുക്കാനുള്ള ഇന്‍വിറ്റേഷന്‍ ലെറ്റര്‍. നവംബര്‍ 13 ന് മുമ്പ് 20 അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ അന്ന് ലെറ്റര്‍ അയയ്ക്കും. ഇന്‍വിറ്റേഷന്‍ ലെറ്റര്‍ കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ അപേക്ഷകള്‍ മറുപടി അയച്ചിരിക്കണം.

05/12/2015 (9am2pm GMT) തിയറി ടെസ്റ്റ് ( പ്രൊവിഷണല്‍)

08/12/2015 ( 5pm GMT) തിയറി ടെസ്റ്റിന്റെ റിസല്‍ട്ട് പ്രസിദ്ധീകരിക്കും. ജയിച്ചവര്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാനുള്ള ഇന്‍വിറ്റേഷന്‍ ലെറ്റര്‍ ലഭിക്കും. ലെറ്റര്‍ ലഭിച്ചാല്‍ 48 മണിക്കൂറിനകം ഫീസടച്ചിതിന്റെ രേഖകള്‍ അപ് ലോഡ് ചെയ്യണം.

12/12/2015 അല്ലെങ്കില്‍ 13/12/2015 പ്രാക്ടിക്കല്‍ ടെസ്റ്റ് ( പ്രൊവിഷണല്‍)

16/12/2015 ( 5pm GMT) പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ റിസല്‍ട്ടും രണ്ടു ടെസ്റ്റുകളുടെയും ആകെയുള്ള ഫലവും പ്രസിദ്ധീകരിക്കും.

16/12/15 ( 5pm GMT):
Mterics Put on RCSI website

രണ്ടാമത്തൈ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടക്കുന്ന തീയതിയും തുടര്‍ന്നുള്ള ടെസ്റ്റുകളുടെ വിശദാംശങ്ങളും

നവംബര്‍ 16 ന് രണ്ടാമത്തെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങും. അല്ലെങ്കില്‍ ആദ്യത്തെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള അപേക്ഷിക്കുന്ന തീയതി നേരത്തെ അവസാനിച്ചാല്‍ അതനുസരിച്ച് രണ്ടാമത്തെ ടെസ്റ്റിന്റെ അപേക്ഷ സ്വീകരിച്ചുതുടങ്ങും.

കുറഞ്ഞത് 25 അപേക്ഷകരായാല്‍ തിയറി ടെസ്റ്റിനുള്ള ഇന്‍വിറ്റേഷന്‍ ലെറ്റര്‍ അയയ്ക്കും.

ഇന്‍വിറ്റേഷന്‍ അയച്ച് 5 ആഴ്ചയ്ക്കുള്ളില്‍ തിയറി ടെസ്റ്റ് നടത്തും. ഇതിന്റെ തീയതി RCSI വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

തിയറി ടെസ്റ്റിന്റെ റിസല്‍ട്ട് വന്ന ശേഷം പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ തീയതി പ്രഖ്യാപിച്ച് ഇന്‍വിറ്റേഷന്‍ അയയ്ക്കും.

ഇതിന്റെ തീയതികളെല്ലാം RCSI യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

http://www.rcsi.ie/overseasaptitudetest

ടെസ്റ്റിന് അപേക്ഷിക്കും മുമ്പ്

നിങ്ങള്‍

RCSI ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള യോഗ്യത നേടിയിരിക്കണം
ടെസ്റ്റ് എഴുതാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരിക്കണം
RCSI ടെസ്റ്റ് എഴുതാനുള്ള താല്‍പര്യമുണ്ടായിരിക്കണം
– RCSI വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള INFORMATION FOR APPLICANTS എന്ന ഭാഗവും റെഫറന്‍സിനായി നല്‍കിയിട്ടുള്ള ഡോക്യുമെന്റുകളും നന്നായി വായിച്ചു മനസിലാക്കിയിരിക്കണം
ആവശ്യത്തിന് പരിശീലനം നേടിയിരിക്കണം
ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്തിരിക്കണം
തിയറി ടെസ്റ്റിന് ഹാജരാക്കേണ്ട എല്ലാ രേഖകളും കരുതിയിരിക്കണം
ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ അതില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ഉറപ്പാക്കണം.
ഫീസ് കൃത്യമായി അടച്ചിരിക്കണം
ഇമെയില്‍ എപ്പോഴും പരിശോധിക്കണം. അപേക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇമെയില്‍ വഴിയാണ് നിങ്ങള്‍ക്ക് ലഭിക്കുക
അപേക്ഷ അയയ്ക്കുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുക. അപേക്ഷ നിരസിച്ചാല്‍ അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.

RCSI ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷിക്കാന്‍ യോഗ്യതയും താല്‍പര്യവുമുണ്ടെങ്കില്‍ 2015 ഒക്ടോബര്‍ 28 മുതല്‍ അതായത് ഇന്നുമുതല്‍ അപേക്ഷ അയയ്ക്കാം

Top