ന്യൂജേഴ്‌സി: ലോകത്തെമ്പാടുമായി 19,746 പേര്‍ മാത്രം. അതില്‍ നൂറോളം
പേര്‍ മലയാളികളാണെന്നു വരുമ്പോള്‍ ലോക മലയാളികള്‍ക്ക് ആനന്ദലബ്ദിക്ക്
മറ്റെന്തുവേണം?
അവരിൽ നിന്ന് മൂന്നു പേർ നമസ്‌കാരം അമേരിക്കയിലെത്തുമ്പോൾ പ്രവാസി ചാനലിൽ കൂടി ലോക മലയാളികൾക്കായി ഇവരെ അടുത്തറിയാനും മനസ്സിലാക്കാനും ജോർജ് തുമ്പയിൽ ഇതാ വേദി ഒരുക്കി കഴിഞ്ഞു. ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ ന്യൂ യോർക്ക് ടൈം 11 മണിക്ക് പ്രവാസി ചാനൽ റ്റ്യുൺ ചെയ്യുക!
ലോകം വിരല്‍തുമ്പിലേക്ക് ചുരുങ്ങുമ്പോള്‍ അതിരുകള്‍ ശുഷ്‌കമാവുന്നു എന്നു
തിരിച്ചറിഞ്ഞ ആ നൂറോളം പേര്‍ നേഴ്‌സുമാരുടെ കമ്യൂണിറ്റിയിലെ
ഡോക്ടര്‍മാരാണ്. ഡി.എന്‍.പി (ഉചജ) എന്ന ഡോക്‌ടേഴ്‌സ് ഓഫ് നേഴ്‌സിംഗ്
പ്രാക്ടീസ് യോഗ്യതാപത്രം കരസ്ഥമാക്കിയ മലയാളികളായവരെ
അനുമോദിക്കുന്നതിനും, ഈ ക്രെഡന്‍ഷ്യലിനെപ്പറ്റി മറ്റുള്ളവരെ
ബോധവത്കരിക്കുന്നതിനുമായി പ്രവാസി ചാനല്‍ വേദിയൊരുക്കി. നേഴ്‌സിംഗ്
ക്രെഡന്‍ഷ്യലിംഗ് രംഗത്തെ അവസാനവാക്കായ ഡി.എന്‍.പി നേടിയ അഞ്ച്
പ്രഗത്ഭരായവര്‍ ‘നമസ്‌കാരം അമേരിക്ക’യുടെ ഈവരുന്ന ശനിയാഴ്ച – ഫെബ്രുവരി
20- രാവിലെ 11 മണിക്കുള്ള ടോക്‌ഷോയില്‍ പങ്കെടുക്കുന്നു. സീനിയര്‍ മാധ്യമ
പ്രവര്‍ത്തകനും അവാര്‍ഡ് വിന്നിംഗ് ജേര്‍ണലിസ്റ്റുമായ ജോര്‍ജ് തുമ്പയില്‍
ആങ്കര്‍ ചെയ്യുന്ന ഷോയില്‍ ഡോ. ആനി പോള്‍, ഡോ. സോഫി വില്‍സണ്‍, ഡോ.
റേച്ചല്‍ കോശി എന്നിവര്‍ സ്റ്റുഡിയോയില്‍ നിന്നും ഡോ. രാജു കുന്നത്ത്,
ഡോ. ബീനാ മാത്യു എന്നിവര്‍ ടെലിഫോണിലൂടെയും തങ്ങളുടെ അനുഭവ വിവരണം
നല്‍കും.
ശരിയായ തീരുമാനവും, തീവ്ര പരിശീലനവും, കഠിനമായ പ്രയത്‌നവും കൊണ്ട്
കരസ്ഥമാക്കിയ ഡോക്ടറല്‍ ഡിഗ്രിയേക്കുറിച്ചുള്ള ഈ പ്രത്യേക പരിപാടിയെക്കുറിച്ച് കൂടുതൽ അറിയുവാൻ പ്രവാസി ചാനൽ ടെലിഫോൺ നമ്പറിൽ വിളിക്കുക 1-908-345-5983