ഡബ്ലിന്‍: പൊതുമേഖലയിലുള്ള നഴ്‌സിങ് ഹോമുകള്‍ പുതുക്കാനുള്ള സര്‍ക്കാരിന!്‌റെ പദ്ധതിയെ സ്വാഗതം ചെയ്ത് ഐറിഷ് നഴ്‌സസ് ആന!്‌റ് മിഡ് വൈവ്‌സ് ഓര്‍ഗനൈസ്ഷന്‍. പുതിയ നടപടികളുടെ ഭാഗമായി നഴ്‌സിങ് ഹോമുകള്‍ പൂര്‍ണമായും മാനദണ്ഡത്തിനുള്ളില്‍ വരുന്നതിന് നിശ്ചയിച്ചിരന്ന കാലാവധി ആറ് വര്‍ഷം വരെ നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നടത്തികൊണ്ട് പോകുന്ന സ്‌കോറസ് പോലുള്ള നിരവധി നഴ്‌സിങ് ഹോമുകള്‍ വളരെ പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ആണ് ഹെല്‍ത്ത് ഇന!്‌റഫര്‍മേഷന്‍ ആന്റ് ക്വാളിറ്റി അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ട് വന്നത്. ഇതോടെ ഇത്തരം നഴ്‌സിങ് ഹോമുകളെല്ലാം നിലവാരമില്ലാത്തതായും മാറി.
കഴിഞ്ഞ മാസത്തെ ബഡ്ജറ്റ് 300 മില്യണ്‍ യൂറോ വരെ നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുകകൊണ്ടും മതിയാകില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയം പുതുക്കി നിശ്ചയിക്കുകയായിരുന്നു. പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസരിച്ചും മറ്റ് നിലവാര ചട്ടങ്ങള്‍ക്കുള്ളിലും നഴ്‌സിങ് ഹോമുകള്‍ പുതുക്കുന്നതിന് ഇതോടെ 2021 വരെസമയം ലഭിക്കും. നഴ്‌സിങ് ഹോമുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഒരു ബദല്‍മാര്‍ഗവും ഇല്ലെന്ന് ഐഎന്‍എംഒ പറയുന്നു. പൊതുമേഖലയില്‍ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങള്‍ വേണ്ടത് ആവശ്യമാണെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാമേഖലയിലെയും ആരോഗ്യ സേവനം മികച്ചതായി നിലനിര്‍ത്തുന്നതിന് ആവശ്യമാണ്.
ഒരു കിടക്കപ്പോലും നഷ്ടപ്പെടുന്ന അവസ്ഥ താങ്ങാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല.അതേസമയം നീക്കത്തിനെതിരെ നഴിസിങ് ഹോം അയര്‍ലന്‍ഡ് രംഗത്തെത്തി. സ്വകാര്യ നഴ്‌സിങ് ഹോമുകളുടെ സംഘടനയാണിത്. സ്വതന്ത്ര നിയന്ത്രണ സംവിധാനത്തിന് മേല്‍ സര്‍ക്കാരിന്റ കൈകടത്തലാണിതെന്ന് കുറ്റപെടുത്തുകയും ചെയ്തു. 7000 പേര്‍ നൂറിലേറെ പൊതു മേഖലാ നഴ്‌സിങ് ഹോമില്‍ കഴിയുന്നുണ്ട്. ഇവിടെ മാനദണ്ഡപ്രകാരമുള്ള നിലവാരമില്ലെന്ന് വരുന്നത്‌ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു. വൃദ്ധരെ നിലവാരമില്ലാത്ത നഴ്‌സിങ് ഹോമുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് അപലപനീയമാണെന്നും കുറ്റപ്പെടുത്തുന്നുണ്ട് സംഘടന. നിശ്ചിത സമയത്തിനുള്ള ഭൗതിക സാഹചര്യങ്ങളില്‍ നിലവാരത്തിലെത്തിയില്ലെങ്കില്‍ ഹിക്വ നോട്ടീസ് നല്‍കി സെന്ററുകള്‍ അടച്ച് പൂട്ടും.