ഡബ്ലിന്‍: അയര്‍ലന്‍ഡിലും യൂറോപ്പിലും ജോലി കാത്തിരിക്കുന്ന ‘നഴ്‌സിങ് പ്രഫഷനായി സ്വീകരിച്ച വ്യക്തിയാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങളെകാത്ത് അത്യപൂര്‍വ അവസരം ഒരുങ്ങുന്നു. സൗജന്യ റിക്രൂട്ട്‌മെന്റും ക്ലയിന്റ് ഇന്റര്‍വ്യൂവും അടക്കമുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങുന്നത്.യൂറോപ്പിലേക്കുള്ള നിങ്ങളുടെ ജോലി സ്വപ്നത്തിന്‍ ഒരു ബ്രേക്കിങ് വരുന്നു .
ഐഇഎല്‍ടിഎസില്‍ ഓവറോള്‍ റേറ്റിങ് ഏഴിനു മുകളിലുള്ളവര്‍ക്കു അപേക്ഷിക്കാം. റീഡിങ്ങില്‍ 6.5 ഉം, ലിസണിങ്ങില്‍ 6.5 ഉം, സ്പീക്കിങ്ങിലും റൈറ്റിങ്ങിലും ഏഴു വീതവും റേറ്റിങ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലേയ്ക്കും, റിഹാബ്, സൈക്യാട്രിക് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പുകളിലേയ്ക്കുമാണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.ആപ്റ്റിറ്റുഡ് ടെസ്റ്റിനായി എത്തുന്നവര്‍ക്കുള്ള സൗജന്യ വിസയും ടിക്കറ്റും പരിശീലനവും സൗജന്യ മെഡിക്കല്‍ ക്യാംപും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐഇഎല്‍ടിഎസ് എന്‍എംബിഐ ഡിസിഷന്‍ ലെറ്ററോ, എന്‍എംബിഐ ലെറ്ററിന്റെ നടപടിക്രമങ്ങള്‍ അന്തിഘട്ടത്തില്‍ എത്തിയവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ള അപേക്ഷകര്‍ക്കായി ജനുവരി 14 നും 15 നും ഡല്‍ഹിയിലെ ന്യൂഫ്രണ്ട്‌സ് കോളനിയ്ക്കു സമീപമുള്ള ഹോട്ടല്‍ ദ സൂര്യയിലും, ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഓഫിസിനു സമീപം കുന്നിങ്ങ്ഹാം റോഡിലെ ബാംഗ്ലൂര്‍ ഡിബിഎസ് ഹൗസില്‍ ജനുവരി 16 നും, ദക്ഷിണ കര്‍ണ്ണാടക മാംഗ്ലൂരിലെ ഫെഹിര്‍ റോഡിലെ മോത്തിമഹാല്‍ ഹോട്ടലില്‍ ജനുവരി 17 നും, ഇടപ്പള്ളി ലുലുഷോപ്പിങ് മാളിലെ മാരിയട്ട് ഹോട്ടലില്‍ ജനുവരി 19 നും 20നുമാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
PADDY CAREER CARE IRELAND LTD യുടെ സഹകരണത്തോടെ അയര്‍ലണ്ടിലെ Hamilton park Health care Group (NHI ) ആണ് റിക്രൂട്ട്മെന്റിന്റെ ചുമതല വഹിക്കുന്നത് . ഇവരുടെ സഹകരണത്തോടെ എറണാകുളം അയ്യപ്പന്‍കാവ് അരവിന്ദ് മാന്‍പവര്‍ സൊലൂഷ്യന്‍സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് പരിപാടികള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ സ്ഥാപനമാണ് അരവിന്ദ് മാന്‍പവര്‍ സൊലൂഷ്യന്‍സ്.send cv to – nursesireland2015@gmail.com, web: www.aravindglobal.com, ph. 09037337788, 09037223399.
Contact Ireland :Baiju +353 879579780 ;Saji :+353876858043