സമരനാടകങ്ങൾ അയർലണ്ടിലേക്ക് വരുന്ന മലയാളി നഴ്സുമാരുടെ ഭാവിക്കു തുരങ്കം വെയ്ക്കലാകും!

ഡബ്ലിൻ :സമരം നടത്തിയും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ നടത്തിയും സ്വതന്ത്രമായ രാജ്യങ്ങളാണ് അയർലണ്ടും ഇന്ത്യയും എന്നത് വസ്തുതാപരമാണ്. എന്നാൽ സമരപാതയും സമരം ചെയ്യുന്നതിന്റെ രീതിശാസ്ത്രവും ഈ രണ്ട് രാജ്യങ്ങളിലും രണ്ട് ദ്രുവത്തിലാണ്. അവകാശ സമരങ്ങളിൽ പൊതു പണി മുടക്ക് തുടങ്ങിയ സമര രീതികൾ വളരെ സങ്കോചിതവും നിര്ണായകവും അപൂർവവുമായ ഘട്ടത്തിൽ മാത്രമാണ് അയർലണ്ടിൽ കണ്ട് വരുന്നത്. എന്നാൽ ഇന്ത്യയിലും കേരളത്തിലും നിലവിലുള്ള പിക്കറ്റിങ്ങും പൊതുപണിമുടക്കും അക്രമസമരമുറകളും മുഷ്ടിചുരുട്ടലും അയർലണ്ടിന്റെ ഭൂമികയിൽ പ്രായോഗികവും അംഗീകാരം ഉള്ളതും നിയമപരവും അല്ല.

കഴിഞ്ഞ ദിവസം അയർലണ്ടിലെ പല മേഖലകളിലും ഐ എൻ എം ഓ യുടെ മറവു പറ്റി മുതലെടുപ്പു സമരം ചെയ്തവർ അയർലണ്ടിലെ ഇന്റലിജൻസ് വിങ്ങിന്റെ പ്രവർത്തനങ്ങളെ പറ്റി മനസിലാക്കി വെയ്ക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ കുറെ നാളുകളായി തെരുവിൽ സമര നാടകം നടത്തുന്ന ഈ സംഘടനകൾ ഇന്ത്യയുടെ ഏത് മേഖലയിൽ നിന്നാണ് എന്നത് അയർലൻഡ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ലോകത്ത്‌ ഏതൊരു വികസിത രാജ്യത്തെപോലെയും ആഭ്യന്തര സുരക്ഷയ്ക്കു ഏറ്റം പ്രാധാന്യം നൽകുന്ന രാജ്യമാണ് അയർലൻഡ്. ഇതിനാൽ രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി നേരിടാൻ സാധ്യതയുള്ള കമ്മ്യൂണിറ്റിക്കളെ ബ്ലാക്ക്‌ലിസ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്.nurse-upset-emotional-today-150921-stock-tease_d672e0bc97e8ddb75059cc07801253e8.today-inline-large

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വസ്തുതകൾ മനസിലാക്കാതെ സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി ജി എൻ ഐ ബി ക്ക് മുൻപിലും ഹോസ്പിറ്റലുകൾക്ക് മുൻപിലും മുതലെടുപ്പ് സമരങ്ങൾ നടത്തുന്ന സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ സംഘടനകൾ ഭാവിയിൽ അയർലണ്ടിലേക്ക് ജോലിക്ക് വരാൻ തയ്യാറെടുക്കുന്ന ഓരോ നഴ്സുമാരുടെയും സ്വപ്നങ്ങൾക്ക് തുരങ്കം വെച്ച് പ്രവർത്തിക്കുകയാണ്. ഐ എൻ എം ഓ യുടെ ചരിത്രത്തിൽ നൂറ് വര്ഷങ്ങൾക്ക് ഇടക്ക് ഇത് രണ്ടാമത്തെ പ്രാവശ്യം മാത്രമാണ് ജോലി ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തുന്നത് എന്ന നേരറിവ് കാലിക പ്രസക്തമാണ്. അയർലണ്ടിലെ ഭൂരിപക്ഷം വരുന്ന നഴ്‌സുമാരുടെയും സംഘടനയായ ഐ എൻ എം ഓ നടത്തുന്ന സമരത്തെ പിന്നോട്ടടിക്കാനേ ഇത്തരം മുതലെടുപ്പുകൾക്ക് പറ്റൂ എന്നും ഓ ഐ സി സി അയർലൻഡ് ആരോപിച്ചു.
വാർത്ത. സെബാസ്റ്റ്യൻ ബിജു

Top