കാര്‍ഡിഫിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി ഹെല്‍ന മരിയ മരണത്തിന് കീഴടങ്ങി!!ജീവനുവേണ്ടി ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം സംഭവിച്ചത് വെന്റിലേറ്ററില്‍ കഴിയവേ

ലണ്ടൻ : യുകെ മലയാളികളെ തീരാ ദുഃഖത്തിലാഴ്ത്തി ഹെലന മരിയ വിടപറഞ്ഞു .ഒന്നര മാസമായി ഹെലെനയുടെ ജീവനുവേണ്ടി മലയാളികൾ നെഞ്ചുരുകി പ്രവർത്തിക്കുകയായിരുന്നു .കാര്‍ഡിഫിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി ഹെല്‍ന മരിയ മരണത്തിന് കീഴടങ്ങി!!ജീവനുവേണ്ടി ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം സംഭവിച്ചത് വെന്റിലേറ്ററില്‍ കഴിയവേയാണ് . മേയ് മൂന്നിന് കാര്‍ഡിഫിന് അടുത്ത് വച്ച് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി

സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയയാണ് ഇന്നലെ വ്യാഴാഴ്ച വൈകിട്ട് വിട വാങ്ങിയത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്ക് പറ്റുകയും അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മരണവാര്‍ത്ത എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുതരമായി പരിക്കേറ്റ ഹെല്‍ന കഴിഞ്ഞ ഒന്നര മാസത്തിലധികമായി വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആയിരിക്കുമ്പോള്‍ തന്നെ ഹെല്‍നയ്ക്ക് എല്ലാ മതപരമായ ചടങ്ങുകളും നല്‍കിയിരുന്നു.

മകളുടെ അപകട വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളില്‍ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കള്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാര്‍ഡിഫിലെ കുറെ സുമനസുകള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയില്‍ പെട്ട സിബിച്ചന്‍ പാറത്താനത്തിന്റെയും (റിട്ടയേര്‍ഡ് എസ്‌ഐ, കേരള പോലീസ്) സിന്ധുവിന്റെയും മൂത്ത മകളായിരുന്നു ഹെല്‍ന. യുകെയിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും.

2024 ഏപ്രിലിൽ കാർഡിഫിനടുത്തുള്ള സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നഴ്സിംഗ് പഠിക്കാനാണ് ഹെൽന യുകെയിലെത്തിയത്. യുകെയിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അപകടം നടന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൌൺ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയിൽ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാർത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളിൽ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാർഡിഫിലെ കുറെ സുമനസുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു.

യുകെയിലെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും. സൗത്ത് വെയിൽസിലെ മലയാളി സമൂഹം പ്രത്യേകിച്ച് കാർഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെൽഫെയർ അസോസിയേഷനും ഹെൽനയുടെ ആകസ്മിക വിയോഗത്തിൽ ദുഖിച്ചു കഴിയുന്ന കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു .  കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച എല്ലാ ഹോസ്പിറ്റൽ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫിനെയും നന്ദിയും സ്നേഹവും കുടുംബങ്ങള്‍ അറിയിച്ചു

Top