അഭയം തേടിയവരെ തിരിച്ചയച്ചതിൽ പ്രതിഷേധിച്ചു ന്യൂയോർക്കിൽ പ്രതീകാത്മക ശവമടക്കം നടത്തി

സ്വന്തം ലേഖകൻ

അരിസോണ: ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും അഭയം തേടി അമേരിക്കയിൽ എത്തിയ എൺപത്തിയെട്ട് പേരെ അതതു രാജ്യങ്ങളിലേയ്ക്കു കയറ്റി അയച്ചതിൽ പ്രതിഷേധിച്ചു ഏപ്രിൽ എട്ടിനു ന്യൂയോർക്ക് ജാൽസൺ ഹൈറ്റ്‌സ് ഡ്രൈവേഴ് സിറ്റി പ്ലാസയ്ക്കു മുന്നിൽ ഡ്രം സംഘടനയുടെയും, ഇമ്മിഗ്രന്റ് റൈറ്റ്‌സ് അഡ്വക്കേറ്റ്‌സിന്റെയും നേതൃത്വത്തിൽ പ്രതീകാത്മക ശവമടക്കം നടത്തി.
വൈകിട്ട് നടത്തിയ റാലിയിൽ പങ്കെടുത്തവർ റ്റോമ്പു സ്റ്റോൺ മാതൃകയിലുള്ള പ്ലാക്കാർഡുകളിൽ നാടുകടത്തിയവരുടെ പേരുകൾ ആലേഖനം ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള 55 സിക്കുകാരും, 23 ബംഗ്ലാദേശികളും, നാലു നേപ്പാളികളും ഉൾപ്പെടെ 88 പേരെയാണ് വിമാനത്തിൽ അതതു രാജ്യങ്ങളിലേയ്ക്കു വൻ സുരക്ഷാ സന്നാഹങ്ങളോടെ കയറ്റി അയച്ചത്.
ഇമ്മിഗ്രേഷൻ ആന്റഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് സെന്റ്രർ ഏപ്രിൽ നാലിനു ഇവരെ നാടുകടത്തുന്നതിനു മുൻപ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിൽ എത്തിയാൽ മതവിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുമെന്ന പഞ്ചാബികളുടെ പ്രസ്താവന ഐസിഇ അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top