തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതിൽ ഒബാമയ്ക്കു റെക്കോർഡ്

 

പി.പി ചെറിയാൻ

വാഷിങ്ടൺ: ഒരൊറ്റ മാസത്തിൽ 325 തടവുകാരുടെ ശിക്ഷ ഇളവു ചെയ്തു ഒബാമ റെക്കോർഡിട്ടു. ആഗസ്റ്റ് മൂന്നാം ചൊവ്വാഴ്ച 111 തടവുകാരുടെ ശിക്ഷയാണ് ഇളവു ചെയ്തത്. ഈ മാസം ആദ്യം 214 പേരുടെയും ശിക്ഷയാണ് ഇളവ് ചെയ്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും.
മയക്കുമരുന്നു കേസിൽ കടുത്ത ശിക്ഷ നൽക്കുന്ന രാജ്യമാണ് അമേരിക്ക. ഒബാമ ഇത്രയും കഠിനമായ ശിക്ഷ നൽകുന്നതിനെതിരെ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീർഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ ദാരിദ്രത്തിലും കടുത്ത മാനസിക സമ്മർദത്തിലുമായി വളരുന്നതെന്നു ശിക്ഷ ഇളവു ചെയ്തതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഒബാമ ചൂണ്ടിക്കാട്ടി.
ഒബാമയുടെ ഭരണത്തിൽ ഇതുവരെ 673 തടവുകാർക്കാണ് ശിക്ഷാ ഇളവിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. ഒബാമയ്ക്കു മുമ്പുണട്യാിരുന്ന പതിനൊന്നു പ്രസിഡന്റുമാർ ആകെ 690 പ്രതികൾക്കാണ് ആനുകൂല്യം നൽകിയിരിക്കുന്നത്. മയക്കുമരുന്ന കേസുകളിൽ ശിക്ഷ ഇളവു ലഭിച്ചു പുറത്തു കടക്കുന്നവരിൽ നിന്നും പൂർണമായും ഈ പ്രവണത ഒഴിവാക്കാൻ കഴിയുകയില്ലെന്നു വിദഗ്ധരുടെ അഭിപ്രായം. പലപ്പോഴും ഇവർ സമൂഹത്തിനു ഭീഷണിയാകുന്നതായാണ് യാഥാർഥ്യം. അടുത്തിടെ മിസിസിപ്പിയിൽ രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്‌ലാൻഡ ജയിലിൽ അഞ്ചു വർഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്നുവെന്നും 2015 ജൂലൈയിൽ പരോളിൽ കഴിയവരെ സെപ്റ്റംബർ മാസമാണ് പ്രൊബേഷൻ ലഭിച്ചത്. പ്രതിയെ ജയിലിൽ തന്നെ പാർപ്പിച്ചിരുന്നെങ്കിൽ കന്യാസ്ത്രീകൾ വധിക്കപ്പെടുകയില്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഒബാമശിക്ഷ ഇളവു ചെയ്തിനെതിരെ കടുത്ത എതിരഭിപ്രായവും ഉയർന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top