വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ അഞ്ചു മില്ല്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുന്നതിനു ഒബാമ ഒപ്പു വച്ച എക്‌സിക്യുട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തകര്‍ത്തുകൊണ്ട് ന്യൂഓര്‍ലിയന്‍സ് ഫിഫ്ത്ത് സര്‍ക്യൂട്ട് കോടതി ഇന്ന് ഇത്തരവിട്ടു.
മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന ബഞ്ചില്‍ രണ്ടു പേര്‍ ഉത്തരവിനെ അനുകൂലിച്ചു ഒ്പ്പു വച്ചു. ടെക്‌സസ് ഉള്‍പ്പെടെ 25 സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന റിപബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ പ്രസിഡന്റ് ഒബാമയുടെ എക്‌സിക്യുട്ടീവ് ഉത്തരവു ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിച്ച അപ്പീല്‍ കോടതി അനുവദിച്ചിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് കീഴ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഇന്നു വിധി ഉണ്ടായത്.
ഇതോടെ അഞ്ചു മില്യണ്‍ അനധികൃത കുടിയേറ്റക്കാരുടെ ഭവി വീണ്ടും അവതാളത്തിലായി ഒബാമ ഗവര്‍ണെന്റിന്റെ കീഴില്‍ ഈ പദ്ധതി ഇനി നടപ്പാക്കുക എന്നതു അസാധ്യാണെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് എബര്‍ട്ട് അപ്പീല്‍ കോടതിയില്‍ വിധിയെ സ്വാഗതം ചെയ്തു. കഴിഞ്ഞ നവംബറില്‍ ഒബാമ ഉത്തരവ് ഒപ്പു വച്ചത്. 11.3 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.