ന്യൂയോര്‍ക്ക് : സാമൂഹിക-സാമുദായിക പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രന്ഥകര്‍ത്താവ് , സംഘടനാ നേതാവ്, ജനകീയ പ്രശ്നങ്ങളിലെ മുന്നണി പോരാളി- എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ശ്രീധര്‍ കാവിലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ജൂണ്‍ 25-ാം തിയ്യതി ബ്രാഡക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍, എന്‍.ബി.എ. ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ഒരു പൊതുയോഗം സംഘടിപ്പിക്കുകയുണ്ടായി.
എന്‍.ബി.എ.യുടെ മുന്‍ സെക്രട്ടറി, അയ്യപ്പ സേവാസംഘത്തിന്റെ സ്ഥാപകരില്‍ ഒരാളും ട്രസ്റ്റീ ബോര്‍ഡ് മെമ്പറുമായ ഡോ. ശ്രീധര്‍ കാവില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത് എന്ന് എന്‍.ബി.എ, പ്രസിഡന്റ് ശ്രീമതി ശോഭാ കറുവക്കാട്ട് അനുസ്മരിച്ചു.
എന്‍.ബി.എ.യുടെ മുന്‍ പ്രസിഡന്റുമാരായ ജി.കെ. നായര്‍, ജയപ്രകാശ് നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍, ഡോ. എ.കെ.ബി. പിള്ള, പാര്‍ത്ഥസാരഥി പിള്ള, എന്നിവര്‍ അനുസ്മരണ പ്രസംഗം ചെയ്തു.
നായര്‍ ബനവലന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പരേതന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകള്‍ സംബന്ധിച്ചു അനുസ്മരണം നടത്തുകയുണ്ടായി.
ജൂണ്‍ 28 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മൗണ്ട് ഒളിവര്‍ ക്രസന്റ് ക്രിമറ്റോറിയത്തില്‍ ഭൗതികശരീരം സംസ്കരിച്ചു. ചടങ്ങുകള്‍ക്ക് നായര്‍ ബനവലന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍