മലങ്കര ഓര്‍ത്തഡോക്!സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ വൈദികനും, കോട്ടയം മീനടം പരേതനായ കുറിയാക്കോസ് പാറക്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ മകനും, കാനഡായിലെ ടോറോന്റൊയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നേതാവുമായിരുന്ന ഫാ. ഡോ. പി. കെ മാത്യൂസ് പാറക്കല്‍ (78) ഇന്ന് വെളുപ്പിന് 4.38ന് അന്തരിച്ചു.
വെണ്മണി കണ്ടല്ലൂര്‍ കുടുംബാഗമായ പൊന്നമ്മ മാത്യൂസ് ആണ് സഹധര്‍മ്മിണി.
കേരള സര്‍വകലാശാലയില്‍ നിന്ന് ബി എയും, സെറാംബൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.ഡിയും എം.റ്റിയെച്ചും,ബെയ്‌റൂട്ടില്‍ നിന്ന് എ.സ്റ്റി.എമ്മുംനേടി. 1968ല്‍ ബസേലിയോസ് ഔഗേന്‍ ബാവയില്‍ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. മോണ്ട്രിയാല്‍ സര്‍വകലാശാലയില്‍ നിന്ന് ന്യൂടെസ്ടമെന്റ്റ്റില്‍ ഡോക്ടറെറ്റ് നേടിയ ബഹു. മാത്യൂസ് പാറക്കല്‍ അച്ഛന്‍, അഡിസബാബ, നൈജീരിയ, എത്യോപ്യ, ലബനോണ്‍ എന്നിവിടങ്ങളില്‍ പുതിയനിയമ അദ്യാപകനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 1972ല്‍ കാനഡയിലേക്ക് കുടിയേറിയ അച്ഛന്‍ മോണ്ട്രിയാല്‍, ഒട്ടോവാ, കിംഗ്സ്റ്റണ്‍, ടോറന്റോ എന്നിവിടങ്ങളില്‍ വിവിധ ദേവാലയങ്ങളില്‍ വൈദീകനായി ശുശ്രൂഷ അനുഷ്ട്ടിച്ചിടുണ്ട് .
സംസ്‌കാരം കാനഡയിലെ മോണ്ട്രിയായില്‍ നടക്കും
മക്കള്‍: ഡോ.അനു മാത്യൂസ്, രേണു മാത്യൂസ് , സ്‌നേഹ സൂസന്‍
മരുമക്കള്‍: വര്‍ഗീസ് എബ്രഹാം, ബിജോയ് ഫിലിപ്പ്, സഞ്ജയ് എബ്രഹാം മാര്‍ക്കോസ്
കൊച്ചുമക്കള്‍: അമ്മു , അന്ന, അനീക്ക,തരുണ്‍, ജോഷ്വ, നാഥാന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. അനൂപ് തോമസ്: 1234567890
റോയ് ജോര്‍ജ് : 6472749478