
ജോബി ജോര്ജ്
ഫിലഡല്ഫിയ: നിര്യാതരായ എം.എ. കുരുവിളയുടെയും (82) ഭാര്യ ലീലാമ്മ കുരുവിളയുടെയും (79) സംസ്‌കാരം ശനിയാഴ്ച നടത്തും.
മണര്കാട് മറ്റത്തില് കുടുംബാംഗമായ കുരുവിളയുംആനിക്കാട് ഏണാട്ട് കുടുംബാംഗമായ ലീലാമ്മയും ഫിലഡല്ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരാണ്. 1977ല് സ്ഥാപിതമായ സെന്റ് പീറ്റേഴ്‌സ് സിറിയക്ക് കത്തീഡ്രലിന്റെസ്ഥാപക കുടുംബങ്ങളില് ഇവരും ഉള്‌പ്പെടും.
1993 മുതല് 95 വരെ കുരുവിള പള്ളി ട്രസ്റ്റിയായിരുന്നു. ലീലാമ്മ രജിസ്‌റ്റ്രേഡ് നഴ്‌സും കുരുവിള മാനുഫാക്ചറിംഗ് കമ്പനി ഉദ്യോഗസ്ഥനുമായിരുന്നു.
മക്കള്: സുജ സാബു, ലത സാബു, സജു കുരുവിള. മരുമക്കള്: സാബു ജോണ്, സാബു തോമസ്, ജസി കുരുവിള.
ഏതാനും ദിവസം മുന്പ് പള്ളിയില് വച്ച അമ്പതാം വിവാഹ വാര്ഷികം ആഘോഷിച്ച ഇരുവരുടെയും പെട്ടെന്നുള്ള നിര്യാണം സമൂഹത്തെ ഞെട്ടിച്ചു. മരണത്തില് ദുരൂഹതയൊന്നും ഉള്ളതായി കരുതുന്നില്ല. എല്ലാവരുമായും നല്ല ബന്ധം കാത്തൂ സൂക്ഷിക്കുകയും എപ്പോഴും പ്രസന്നവദനരും കര്മ്മനിരതരുമായിരുന്നഇരുവരും അന്ത്യയാത്രയിലും ഒന്നിച്ചത് ബന്ധുമിത്രാദികള്ക്ക് തേങ്ങലായി. ഉറ്റവരെ ആശ്വസിപ്പിക്കാന് ആര്ക്കും വാക്കുകളില്ലായിരുന്നു.
പൊതുദര്ശനം ഇന്ന് (വെള്ളിജൂണ് 10) 6 മുതല് 9 വരെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്.
വി. കുര്ബാനയും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ 7:30നു. തുടര്ന്ന് സംസ്‌കാരംലാമ്പ് ഫ്യൂണറല് ഹോമിന്റെ ഫോറസ്റ്റ് ഹില് സെമിത്തേരിയില്.
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല് വികാരി ഫാ. ജോയി ജോണ് ശുശ്രൂഷകള്ക്ക് മുഖ്യ കാര്മ്മികത്വം വഹിക്കും.