ഫിലാഡല്‍ഫിയ: വീടിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എസി പൊട്ടിച്ചെറിച്ചതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു. കോട്ടയം മണര്‍കാട് എംഎ കുരുവിള (കുഞ്ഞ് 82) ഭാര്യ ലീലാമ്മ (77) യുമാണ് മരിച്ചത്. അമേരിക്കയില്‍ എന്‍ജിനീയറായി വിരമിച്ച കുരുവിളയും നഴ്‌സായി വിരമിച്ച ലീലാമ്മയും ഫിലാഡല്‍ഫിയയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പതു വര്‍ഷമായി അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന ഇവരുടെ വീടിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുകയായിരുന്നു. ഇത് ശ്വസിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മറവിരോഗിയായ കുരുവിള ആഴ്ചയിലൊരിക്കല്‍ കാര്‍ ഒരു മണിക്കൂര്‍ സ്റ്റാര്‍ട്ടാക്കി ഇടുക പതിവായിരുന്നു.
അപകടം നടന്ന ദിവസം കാര്‍ ഓഫാക്കാന്‍ കുരുവിള മറന്നുപോയി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച മൂത്ത മകള്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ കുരുവിളയെ കിടപ്പുമുറിയിലും ലീലാമ്മയെ മറ്റൊരു മുറിയുടെ മൂലയില്‍ സെറ്റിയില്‍ ഇരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചിരിക്കുകയായിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്. ശവസംസ്‌ക്കാരം അമേരിക്കയിലെ ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ശനിയാഴ്ച നടക്കുമെന്നാണ് വിവരം. സുജ, ലത, സജു എന്നിങ്ങനെ മൂന്ന് മക്കള്‍ ഇവര്‍ക്കുണ്ട്. മൂന്ന് പേരും വിവാഹിതരാണ്.