ഹൂസ്റ്റൺ: പത്തനംതിട്ട മുണ്ടമല അടിച്ചിത്തറ വീട്ടിൽ പരേതരായ വർഗീസ് ചാക്കോയുടെയും ഏലിയാമ്മയുടെയും പുത്രൻ വർഗീസ് അടിച്ചിത്തറ ചാക്കോ(68) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ മിസിസിറ്റിയിൽ ദീർഘനാളുകളായി കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു പരേതൻ.
ഭാര്യ – ശോശാമ്മ വർഗീസ് കല്ലൂപ്പാറ കല്ലറയ്ക്കൽ കുടുംബാംഗം.
മക്കൾ – ലെനി മാത്യൂസ്, ജേക്കബ് ലബി വർഗീസ്, ലവ്‌ലി വർഗീസ് (എല്ലാവരും ഹൂസ്റ്റൺ)
മരുമക്കൾ – ടോണി മാത്യൂസ്, വിക്ടർ വർഗീസ് (രണ്ടു പേരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ – ട്രിസ്റ്റൺ, കെനിൽ, എമ്മാ, മാഡിസൺ.
സഹോദരങ്ങൾ – അമ്മിണി കുഞ്ഞുമോൻ, തങ്കമ്മ ഉമ്മൻ (ദുബായ്)
വേക്ക് (വ്യൂവിങ്) സർവീസ് മെയ് 26 നു വ്യാഴാഴ്ച വൈകിട്ട് ആറു മുതൽ ഒൻപതു വരെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയം. സംസ്‌കാരം ശുശ്രൂഷകൾ മെയ് 27 നു വെള്ളിയാഴ്ച രാവിലെ ഒൻപതിനു ഉമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർന്ന് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്കു ലെനി മാത്യൂസ് – 713 725 8264
ടോണി മാത്യൂസ് – 281 507 4200