സ്വന്തം ലേഖകൻ
ദമ്മാം: എൺപത്തിയാറാമത് സൗദി ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ദമ്മാം റീജ്യണൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഏഴ് മണിമുതൽ പന്ത്രണ്ട് മണിവരെ നടന്ന രക്തദാന ക്യാമ്പിൽ ജുബൈൽ, റഹീമ, സൈഹാത്, അൽഖോബാർ, അൽ ഹസ്സ തുടങ്ങിയ സ്ഥലങ്ങളിലെ ഒ ഐ സി സി ഏരിയാ കമ്മിറ്റികളിൽ നിന്നും വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നും നിരവധിയാളുകൾ പങ്കെടുത്തു. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ നിസ്സാർ മാന്നാർ ആദ്യ രക്തദാനം നൽകി ക്യാമ്പിന് തുടക്കം കുറിച്ചു.
രാവിലെ മുതൽ രക്തദാനത്തിനെത്തിയവരുടെ നീണ്ടനിര ബ്ലഡ് ബാങ്ക് അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ, റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല എന്നിവർ രക്തദാന ക്യാമ്പയിന് നേതൃത്വം നൽകി. ജീവകാരുണ്യ വിഭാഗം സെക്രട്ടറി മമ്മൂട്ടി പട്ടാമ്പി, സി.അബ്ദുൽ ഹമീദ്, ചന്ദ്രമോഹൻ, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, ശിഹാബ് കായംകുളം, റഷീദ് ഇയ്യാൽ, സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ കരീം, നബീൽ നെയ്തല്ലൂർ, അബ്ബാസ് തറയിൽ, അഡ്വ:നൈസാം നഗരൂർ, ഇ.എം.ഷാജി, എസ്.എം.സാദിഖ്, ജി.പി.രാജേഷ്, ബിനു പുരുഷോത്തമൻ, സക്കീർ പറമ്പിൽ, ലാൽ അമീൻ, ബാബുസ്സലാം, സി.ടി.ശശി, ഹമീദ് കാണിച്ചാട്ടിൽ, നജീബ് നസീർ, ഹമീദ് മരക്കാശ്ശേരി, മുഹമ്മദ് ഷാനി, ജമാൽ സി മുഹമ്മദ്, ജബ്ബാർ കോഴിക്കോട്, ഷിനോജ് കോഴിക്കോട്, ഡിജോ പഴയമഠം എന്നിവർ സംഘാടകരായി പ്രവർത്തിച്ചു.
പ്രസിദ്ധീകരണത്തിനായ്…
ചിത്രം 1: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ നിസ്സാർ മാന്നാർ ആദ്യ രക്തദാനം നൽകി ക്യാമ്പിന് തുടക്കം കുറിക്കുന്നു.