ഒ ഐ സി സി അനുശോചിച്ചു

ദമ്മാം: ദമ്മാമില്‍ നിന്നും ​ഉംറ​ നിര്‍വ്വഹിയ്ക്കാനുള്ള​ ​ യാ​ത്രാമദ്ധ്യേ​ ​ഞായറാഴ്ച രാത്രി ​വാഹനാപകടത്തില്‍ മരണപ്പെട്ട കോടൂര്‍ കുഞ്ഞാന്‍ ​സെയ്തലവിയുടെയും ​തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി യാത്ര ചെയ്തിരുന്ന കബീര്‍ സഖാഫിയുടെയും ​ബസ് ഡ്രൈവറുടെയും ​നിര്യാണത്തില്‍​ ​ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി​യും മലപ്പുറം ജില്ലാ കമ്മിറ്റിയും ​നടുക്കവും ദുഃഖ​വും ​രേഖപ്പെടു​ത്തി.

അപകടത്തില്‍ മരണപ്പെട്ട കുഞ്ഞാന്‍ സെയ്തലവി ബാലതരംഗത്തിന്റെ മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ സേവാദളിന്റെ മലപ്പുറം ജില്ലാ ചീഫ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ലീഡര്‍ കെ.കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന കുഞ്ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും അഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തി വരുന്നയാളായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രമായ കോഡൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ പാലക്കലില്‍ മത്സരിച്ച് ഇരുപത്തിയെട്ട് വോട്ടിനാണ് പരാജയപ്പെട്ടത്. മരണപ്പെട്ടവരുടെ സന്തപ്ത കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയും മലപ്പുറം ജില്ലാ കമ്മിറ്റിയും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top