ദമ്മാം .ഇന്ധ്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുവാനും മതേതരത്വം സംരക്ഷിക്കുവാനും പ്രവാസ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി റിപ്പബ്ലിക് ദിന യോഗം ആവിശ്യപെട്ടു ,
പൂര്‍വ്വികന്മാര്‍ ജീവത്യാഗ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര മൂല്യങ്ങളും ഇല്ലായ്മ ചെയ്തു രഷ്ട്രീയ നേട്ടം കൊയ്യാന്‍ ഫാസിസ്റ്റ് ശക്തികള്‍
ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതോരോധം തീര്‍ക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ് അതിനാല്‍ മതേതര മുന്നണികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഓ ഐ സി സി യോഗം അഭ്യര്‍ഥിച്ചു .
റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ച യോഗം മുഹമ്മദാലി പാഴൂര്‍ ഉത്ഘാടനം ചെയ്തു . അഡ്വ .സുധീന്ദ്രന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി , നൈസാം കോട്ടയം , ചന്ദ്ര മോഹന്‍ ,ഡോ .സിന്ധു ബിനു ,അംജദ് അടൂര്‍ , നിസാം കൊല്ലം , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .
സക്കീര്‍ ഹുസൈന്‍ സ്വാഗതവും , റഫീക്ക് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു .
ഓ ഐ സി സി ക്ക് വേണ്ടി
ബിജു കല്ലുമല
പ്രസിഡണ്ട് .