രാഹുൽ ഗാന്ധി കോൺഗ്രസ്സിനെ അധികാരത്തിലെത്തിക്കും: ദമ്മാം ഒ ഐ സി സി

ദമ്മാം: സ്വതന്ത്ര ഇന്ത്യയിൽ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ജനങ്ങൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം കഴിഞ്ഞ നാലര വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണം തകർത്തതിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ പ്രസക്തി എന്താണെന്ന് കോൺഗ്രസ്സിനെ അന്ധമായി എതിർത്തിരുന്നവർ പോലും മനസ്സിലാക്കിയെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ നൂറ്റി മുപ്പത്തി നാലാമത് സ്ഥാപക ദിനാഘോഷ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിലൂടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയത്രിതമായ വില വർദ്ധനവിലൂടെയും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കുകയും, ഏതാനും കോർപ്പറേറ്റുകൾക്ക് വേണ്ടി ഇന്ത്യയുടെ സമ്പത്തിനെ വീതം വച്ചുകൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. നരേന്ദ്ര മോദിയും അമിത്ഷായും ചേർന്ന് ഇന്ത്യയുടെ സമ്പത് ഘടനയെയും, ജനാധിപത്യ മതേതര മൂല്യങ്ങളെയും ഇല്ലായ്മ ചെയ്തെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ യുദ്ധവിമാന കരാറിലൂടെ മോഡി നടത്തിയിരിക്കുന്നത്. റാഫേൽ കരാറിലെ അഴിമതിയുൾപ്പെടെ രാജ്യം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളെ പാർലമെൻറിനകത്തും പുറത്തും ശക്തമായ ഭാഷയിൽ എതിർത്തുകൊണ്ട് കോൺഗ്രസ്സ്‌ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞുവെന്നതിൻറെ സൂചനയാണ് മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഡ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ തിളക്കമാർന്ന വിജയം. ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ജനാധിപത്യ മതേതര ഗവൺമെൻറ് രാജ്യത്ത് അധികാരത്തിലെത്തണമെന്ന് രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റുകളല്ലാത്തവരെല്ലാം ഒരുപോലെ ആഗ്രഹിക്കുകയാണ്. ആയതിനാൽ, ആസന്നമായ പൊതു തെരഞ്ഞെടുപ്പിലൂടെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കുവാൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഉണർന്ന് പ്രവൃത്തിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.OICC-6

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ അദ്ധ്യക്ഷത വഹിച്ച കോൺഗ്രസ്സ് സ്ഥാപകദിന സമ്മേളനം ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റിയംഗം മാത്യു ജോസഫ്, സിറാജ് പുറക്കാട്, ചന്ദ്രമോഹനൻ, ശിഹാബ് കായംകുളം, ഡോ.സിന്ധു ബിനു, നബീൽ നെയ്തല്ലൂർ, മമ്മൂട്ടി പട്ടാമ്പി, നിസാർ മാന്നാർ, ഒ ഐ സി സി ബാലവേദി പ്രസിഡണ്ട് മാസ്റ്റർ. നിരഞ്ജൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

സ്ഥാപക ദിനാഘോഷത്തിൻറെ സന്തോഷം പങ്കുവയ്ക്കുവാൻ തയ്യാറാക്കിയ പ്രത്യേക കേക്ക് പി.എം.നജീബും സി.അബ്ദുൽ ഹമീദും ഹനീഫ് റാവുത്തറും ചേർന്ന് മുറിച്ചു. ജസീർ കണ്ണൂർ, ജിൻഷാ ഹരിദാസ്, ഹമീദ് കണിച്ചാട്ടിൽ, കല്യാണി ബിനു, എന്നിവർ നേതൃത്വം നൽകിയ ഗാനവിരുന്നും റാഹിൽ വി സലിം, അനാമിക അനിൽകുമാർ എന്നിവരുടെ നൃത്തങ്ങളും ശിൽപ നൈസിൽ ചിട്ടപ്പെടുത്തിയ സംഘ നൃത്തവും, ഹുസ്ന ആസിഫ് ഒരുക്കിയ ഒപ്പനയും ആഘോഷ പരിപാടിക്ക് കൂടുതൽ മിഴിവേകി.

Top