ഇ.കെ.സലിം
ദമ്മാം: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ ഓര്‍മ്മദിനത്തില്‍ ഒ ഐ സി സി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി. രാവിലെ 8 മണിമുതല്‍ തുടങ്ങിയ മെഡിക്കല്‍ ക്യാമ്പില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളുള്‍പ്പെടെ പ്രദേശത്തെ സാധാരണക്കാരായ പ്രവാസികളുടെ നീണ്ടനിര കാണാമായിരുന്നു. ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ പോള്‍, നൗഷാദ് താഴവ എന്നിവരുടെ നേതൃത്വത്തില്‍ ഡോ:ജോസ് ജസ്റ്റസ്, ഡോ:ആത്തിഫ് എന്നിവരും ജിബു, നിനു എന്നീ പാരാമെഡിക്കല്‍ സ്റ്റാഫുകളുമാണ് മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനകള്‍ നടത്തിയത്. ബദര്‍ അല്‍ റാബിയില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ ആശുപത്രി അധികൃതര്‍ ക്യാമ്പില്‍ വച്ചുതന്നെ നല്‍കി. ക്യാമ്പ് വിജയകരമായി നടത്തുവാന്‍ സഹകരിച്ച ബദര്‍ അല്‍ റാബി ഉടമസ്ഥരായ അഹമ്മദ് പുളിക്കല്‍, നിഹാല്‍ അഹമ്മദ് എന്നിവര്‍ക്ക് സൈഹാത് ഏരിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സൈഹാത്ത് ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം.സാദിഖിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ നടപ്പിലാക്കിയ ശക്തനായ ഭരണാധികാരിയായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വെറും ഒന്‍പത് എം എല്‍ എ മാരുടെ കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി നേതാവായി നേതൃത്വമേറ്റെടുത്ത കെ.കരുണാകരന്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത് അദ്ദേഹത്തിലെ പ്രായോഗിക രാഷ്‌ട്രീയ തന്ത്രജ്ഞന്‍റെ മികവായിരുന്നു.
ഒരു മികച്ച ഭരണാധികാരി ജനകീയനാകണമെന്നില്ല, നല്ലൊരു ജനകീയ നേതാവ് മികച്ച ഭരണാധികാരിയാകണമെന്നുമില്ല. എന്നാല്‍, ലീഡര്‍ കെ.കരുണാകരന്‍ ജനപ്രിയ നേതാവെന്നപോലെ തന്നെ ശക്തനായ ഭരണാധികാരിയുമായിരുന്നു. ഈ രണ്ടുഗുണവും ഒരുമിച്ച് കിട്ടിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു കെ.കരുണാകരനെന്നും ബിജു കല്ലുമല പറഞ്ഞു. റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം അനുസ്മരണ പ്രഭാഷണം നടത്തി. ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, റഫീഖ് കൂട്ടിലങ്ങാടി, റഷീദ് ഇയ്യാല്‍, നൗഷാദ് തഴവ, ഹമീദ് ചാലില്‍, ഇ.എം.ഷാജി, ശ്യാം പ്രകാശ്, നിസ്സാര്‍ മാന്നാര്‍, രാധികാ ശ്യാം പ്രകാശ് എന്നിവര്‍ സംസാരിച്ചു.
സക്കീര്‍ പറമ്പില്‍, ബാപ്പു ആനക്കയം, ഹമീദ് കണിച്ചാട്ടില്‍, അന്‍സാര്‍ ആദിക്കാട്ടുകുളങ്ങര എന്നിവര്‍ സംബന്ധിച്ചു. സൈഹാത്ത് ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.ടി.ശശി സ്വാഗതവും ഡിജോ പഴയമഠം നന്ദിയും പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ നിസ്സാര്‍ മാന്നാറിനെ ക്യാമ്പില്‍ മെമന്റോ നല്‍കി ആദരിച്ചു. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് നോര്‍ക്ക രെജിസ്ട്രേഷന്‍ കൗണ്ടറും ഉണ്ടായിരുന്നു. സലീം വര്‍ക്കല, ഗംഗന്‍ വള്ളിയോട്ട്, രമേശ് പാലക്കല്‍, സലാഒ പരവൂര്‍, നൗഷാദ് കണ്ണൂര്‍, ദിവാകരന്‍, കെ.അബ്ദുള്‍ സലാം, ഷെരീഫ് എടത്തുരുത്തി, എന്നിവര്‍ സംഘാടകരായി പ്രവര്‍ത്തിച്ചു.