മരണപ്പെട്ട ഒ ഐ സി സി അംഗങ്ങളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നൽകി

സ്വന്തം ലേഖകൻ

ദമ്മാം: ഒ ഐ സി സി അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം പത്ത് പേരുടെ കുടുംബങ്ങൾക്ക് കെ പി സി സി പ്രസിഡണ്ട് വി.എം.സുധീരൻ കൈമാറി. മൂന്ന് വർഷത്തേക്കുള്ള ഒ ഐ സി സി അംഗത്വമെടുക്കുമ്പോൾ ഒ ഐ സി സി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് നൽകുന്ന ‘കുടുംബസഹായ നിധി’ യാണ് മൂന്ന് ലക്ഷം രൂപ. തിരുവനന്തപുരം മുതൽ എറണാകുളം ജില്ലവരെയുള്ളവർക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കെ പി സി സി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ?സഹായധനം ?വിതരണം ചെയ്തത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർക്ക് സെപ്തംബറിൽ കോഴിക്കോട് വച്ച് നടക്കുന്ന ചടങ്ങിൽ നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

FB_IMG_1471878481335-1
ഒ ഐ സി സി ?ദമ്മാം റീജ്യണിൽ നിന്നും മൂന്ന് പേരുടെ കുടുംബങ്ങൾക്കാണ് ഈ ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപവീതം ലഭിച്ചത്. ജുബൈൽ സിറ്റി ഏരിയാ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന അബു അമീൻ, മനോജ് ഡാനിയേൽ (ജുബൈൽ ?സെൻട്രൽ ഏരിയ കമ്മിറ്റി), റിയാസ് മജീ?ദ് ?(ജുബൈൽ സിറ്റി ഏരിയാ കമ്മിറ്റി?) എന്നിവരുടെ കുടുംബാംഗങ്ങളാണ് ഒ ഐ സി സി കുടുംബ സഹായനിധി കെ പി സി സി പ്രസിഡണ്ടിൽ നിന്നും സ്വീകരിച്ചത്.

മോഡി സർക്കാർ പ്രവാസികളോട് കാണിച്ച കടുത്ത ദ്രോഹമാണ് പ്രവാസി ക്ഷേമവകുപ്പ് നിർത്തലാക്കിയതെന്ന് കെപിസിസി പ്രസിഡണ്ട് വി.എം. സുധീരൻ പറഞ്ഞു. ഇന്ദിരാഭവനിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻറെ (ഒ ഐ സി സി) കുടുംബ സഹായനിധി വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.വിദേശയാത്രയിൽ പ്രധാനമന്ത്രി കാണിക്കുന്ന താൽപര്യം പ്രവാസികളുടെ ക്ഷേമത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പ്രവാസികളുടെ പുനരധിവാസത്തിനായി ഫലപ്രദമായി യാതൊന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ചെയ്യുന്നില്ല. വിമാനയാത്രാക്കൂലി വർദ്ധനവിലൂടെ പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയിൽ മാറ്റമുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കേവലം പാഴ്‌വാക്കായി.? ?വിമാനക്കമ്പനികളുടെ വൻ ചൂഷണം അവസാനിപ്പിക്കാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു.

IMG-20160823-WA0044-1

കോൺഗ്രസ്സ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കെ പി സി സി യുടെ പോഷകസംഘടനയായി സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലുമായി ഒ ഐ സി സി നടത്തുന്ന പ്രവർത്തനങ്ങളെ വി.എം.സുധീരൻ അഭിനന്ദിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എൻ.സുബ്രമഹ്ണ്യം അദ്ധ്യക്ഷത വഹിച്ചു. കെ പി സി ?സി സെക്രട്ടറിമാരായ മാന്നാർ അബ്ദുൾ ലത്തീഫ്, പി.ടി. അജയമോഹൻ എന്നിവർ പ്രസംഗിച്ചു. രാജു കല്ലുംപുറം, ചന്ദ്രൻ കല്ലട, റഷീദ് കൊളത്തറ, കെ ടി എ മുനീർ, നിസ്സാർ മാന്നാർ തുടങ്ങിയ ഒ ഐ സി സി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു??.? മരണപ്പെട്ട ഒ ഐ സി സി അംഗങ്ങൾക്കുള്ള സഹായധനം വിതരണം ചെയ്യുവാൻ മുൻകയ്യെടുത്ത കെ പി സി സി പ്രസിഡണ്ടിനെയും ഒ ഐ സി സി ചുമതലയുള്ള കെ പി സി സി ഭാരവാഹികളെയും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയെയും ദമ്മാം ഒ ഐ സി സി ക്കുവേണ്ടി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലീമും നന്ദി അറിയിച്ചു.

Top