പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയനടപടിക്കെതിരെ ഓ ഐ ഐ സി മാര്‍ച്ച്‌ ഡല്‍ഹിയില്‍

ബിജു കല്ലുമല

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ ചൊവ്വാഴ്ച രാവിലെ മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്യും .ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും .
ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മറ്റിയില്‍ നിന്നും ഗ്ലോബല്‍ , നാഷണല്‍ , റീജിണല്‍ കമ്മിറ്റി നേതാക്കള്‍ അടങ്ങുന്ന പ്രതിനിധി സംഘം ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു .നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പി എം നജീബ് , ഗ്ലോബല്‍ നേതാക്കളായ അഹ്മദ് പുളിക്കല്‍ , അബ്ദുള്‍ ഹമീദ് ,ചന്ദ്രന്‍ കല്ലട , അഷ്‌റഫ്‌ മൂവാറ്റുപുഴ , നൈസാം കോട്ടയം റീജിണല്‍ കമ്മിറ്റി നേതാക്കളായ ഇ കെ സലിം , റഫീക്ക് കൂട്ടിലങ്ങാടി ,സജൂബ് , നുഹ് പാപ്പിനശ്ശേരി , യൂത്ത് വിംഗ് പ്രസിഡണ്ട്‌ നബീല്‍ നയതലൂര്‍ എന്നിവരാണ് ദമ്മാമില്‍ നിന്നും ഡല്‍ഹിയില്‍ പോകുന്ന പ്രതിനിധി സംഘത്തിലുള്ളത് .oicc protest delhi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ എത്തുന്ന ഓ ഐ സി സി ദമ്മാം പ്രതിനിധി സംഘം ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ധ്യന്‍ സ്കൂളില്‍ നടക്കുന്ന അപരിഷ്കൃത തീരുമാനങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്നവിശ്യ പെട്ടുകൊണ്ട് വിവിധ കേന്ദ്ര മന്ത്രി മാരെയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , വൈസ് പ്രസിഡണ്ട്‌ രാഹുല്‍ ഗാന്ധി എന്നിവരെയും കാണും .ഇന്ധ്യന്‍ സ്കൂള്‍ ന്‍റെ ദൈനംദിന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും , വിവിധ കരാര്‍ പദ്ധതികള്‍ സുതാര്യമായി നടപ്പിലാക്കണമെന്നും , ഫീസ്‌ വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതു മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും ,കുട്ടികളുടെ യാത്ര സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടു ത്തണമെന്നും ആവിശ്യ പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം കേന്ദ്ര മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു .ഓ ഐ സി സി പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം ഡല്‍ഹിക്ക് തിരിക്കും .

Top