ദമ്മാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒ ഐ സി സി) സൈഹാത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റ നൂറ്റിഇരുപത്തിയാറാം ജന്മദിനത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനയും, കളറിംഗും, ക്വിസ് മത്സരവും ഒരുക്കി വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്സെയുടെ പേരില്‍ ആരാധനാലയം പണിയുവാന്‍ ശ്രമിക്കുന്ന രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളെയും വിസ്മരിക്കുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ നെഹ്റുവിനെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കുവാനും അറിയുവാനും ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്ന് ബിജു കല്ലുമല പറഞ്ഞു.
സൈഹാത് ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം.സാദിഖ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വനിതാ വേദി പ്രസിഡണ്ട് ഡോ:സിന്ധു ബിനു, ശ്യാം പ്രകാശ്, ബിനു പുരുഷോത്തമന്‍, രാധികാ ശ്യാം പ്രകാശ്, ഡിജോ ജോസഫ് പഴയമഡം എന്നിവര്‍ സംസാരിച്ചു. സി.ടി.ശശി സ്വാഗതവും എബി അടൂര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു .
ഏരിയ കമ്മറ്റി ഭാരവാഹികളായ മോഹനകുമാര്‍,
മാത്യു ജോര്‍ജ്ജ്, രമേഷ് പാലക്കല്‍,വി.ഗംഗാധരന്‍ ,അജയന്‍ ഒയ്യൂര്‍ , ദിലീപ്,പ്രകാശ് മാധവന്‍,അബ്ദുള്‍ സലാം,അഷ്കര്‍,ഹസ്സന്‍ റാവുത്തര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.