ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി. പി.പി. ചെറിയാൻ

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയിൽ ഏറ്റെടുത്ത ഒഐസിസി യുഎസ്‌എ പ്രവർത്തകർ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി ഓഫീസിൽ (ഇന്ദിരാ ഭവൻ) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടൻ തന്നെ അഭിമാനപൂർവം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1217 ചലഞ്ചുകൾ പൂർത്തിയാക്കിയ, കോൺഗ്രസിനെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോൺഗ്രസിന് കരുത്തും ഊർജവും നൽകാൻ ഒഐസിസിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരൻ ആശംസിച്ചു.

കെപിസിസി ഓഫീസും അതിനോട് ചേർന്നുള്ള ഒഐസിസിയുടെ ഓഫീസും സന്ദർശിച്ച ജെയിംസ് കൂടലിനു ഹൃദ്യമായ സ്വീകരണമാണ്‌ ലഭിച്ചത്. ചടങ്ങിൽ കെപി സി സി വൈസ് പ്രസിഡന്റ്‌ വി.ടി. ബൽറാം, ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള,മുൻ എംഎൽഎമാരും കോൺഗ്രസ് നേതാക്കളുമായ ജോസഫ് വാഴക്കൻ, എം മുരളി എന്നിവരും സന്നിഹിതരായി ഒഐസിസി യൂഎസ്എ യുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

Top