വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കല്‍: ദമ്മാമില്‍ ഒ ഐ സി സി സഹായകേന്ദ്രം

ദമ്മാം: കേരളത്തില്‍ അടുത്തവര്‍ഷം നടക്കുവാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ ലൈനിലൂടെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി നവംബര്‍ മുപ്പതിന് അവസാനിക്കുകയാണ്. നാളിതുവരെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്കായി ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 26,27,28 (വ്യാഴം,വെള്ളി,ശനി) ദിവസങ്ങളില്‍ ദമ്മാമില്‍ സഹായകേന്ദ്രം തുറക്കുന്നു.

ദമ്മാം ബദര്‍ അല്‍ റാബി ഡിസ്പെന്‍സറി ഹാളില്‍ ഒരുക്കുന്ന സഹായ കേന്ദ്രം വൈകിട്ട് ആറ് മണിമുതല്‍ ഒണ്‍പത് മണിവരെ പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ട് കോപ്പി (വിസാപേജ് ഉള്‍പ്പെടെ), തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടിലെ ​ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ട് നമ്പര്‍, വാര്‍ഡ്‌ നമ്പര്‍, ടെലഫോണ്‍ നമ്പര്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പേര് ചേര്‍ക്കാനുള്ളവര്‍ ഒ ഐ സി സി സഹായകേന്ദ്രത്തിലെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കല്ലുമല (0501245153), ഇ.കെ.സലിം (0502959891) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top