ദമ്മാം: ആനുകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളയകളായ വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയും അതോടൊപ്പം രാഷ്ട്രീയ ഫാസിസത്തിനെതിരെയും യുവാക്കള്‍ അണിനിരക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ആലപ്പുഴ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.ബി.നിജോ പറഞ്ഞു. രാജ്യത്തെ ദളിതരും ന്യൂനപക്ഷ സമൂഹവും ഭരണകൂടഭീകരതയുടെ ഇരകളായി മാറുന്നു. മതേതരത്വത്തിനെതിരെ വര്‍ഗ്ഗീയ വാദികള്‍ രാജ്യത്തിന്‍റെ പലഭാഗത്തും ഉറഞ്ഞ് തുള്ളുകയാണ്. അതുപോലെത്തന്നെ ‘പാടത്ത് പണിതന്നാല്‍ വരമ്പത്ത് കൂലി’ നല്‍കുമെന്ന് പറഞ്ഞ് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരെത്തുടരെ നടത്തുന്നു.
ഈ വിപത്തുകള്‍ക്കെതിരെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിലെ യുവാക്കള്‍ ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒ ഐ സി സി ദമ്മാം റീജ്യണ്‍ യൂത്ത് വിംഗ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിന – ക്വിറ്റ് ഇന്ത്യാ ദിന സമ്മേളനത്തില്‍ പങ്കെടുത്ത് ‘യൂത്ത് കോണ്‍ഗ്രസ്സിന്‍റെ പ്രസക്തി വര്‍ത്തമാന കാലഘട്ടത്തില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ.ആര്‍.ബി.നിജോ.
ദൃശ്യ പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അക്ഷരങ്ങളും വാക്കുകളും കൊണ്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നത് മതേതരത്വത്തിന് കടുത്ത ഭീഷണിയാണെന്ന് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വക്താവ് മന്‍സൂര്‍ പള്ളൂര്‍ അഭിപ്രായപ്പെട്ടു. മാരകമായ രോഗങ്ങള്‍ പരത്തുന്ന അദൃശ്യമായ രോഗാണുക്കളെ കണ്ടെത്തി അതിന് ഫലപ്രദമായ ചികിത്സ
ആധുനിക നല്‍കുന്നതുപോലെ സമൂഹത്തില്‍ അദൃശ്യമായി അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും ഭീതിപടര്‍ത്തുന്നവരെ തിരിച്ചറിയുന്നതില്‍ നാം ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒ ഐ സി സി യൂത്ത്‌വിംഗ് പ്രസിഡണ്ട് നബീല്‍ നെയ്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു ക്വിറ്റിന്ത്യാ പോലുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ നടത്തിയതുപോലെ ജാതി മത വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തുവാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിജു കല്ലുമല പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കളിലെ അരാഷ്ട്രീയവാദം പാടെ തുടച്ച് മാറ്റുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ശ്രദ്ധേയമായ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ്, പി.എ.നൈസാം, ശിഹാബ് കായംകുളം, സൈഫുദ്ദീന്‍ കിച്ചുലു, ഡോ:സിന്ധു ബിനു എന്നിവര്‍ സംസാരിച്ചു. ഷൈജുദ്ദീന്‍ ചിറ്റേടത്ത് സ്വാഗതവും ബുര്‍ഹാന്‍ ലബ്ബ നന്ദിയും പറഞ്ഞു.