പി.പി ചെറിയാൻ
ഒക്കലഹോമ: റാന്നി പരേതനായ കരിപ്പിൽ എബ്രഹാം ഏലിക്കുട്ടി ദമ്പതികളുടെ മകൾ ചിന്നമ്മ തോമസ് (89) ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ മേപ്പുറത്ത് എം.കെ തോമസിന്റെ ഭാര്യയാണ് ചിന്നമ്മ തോമസ്.
മക്കൾ – പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റർ തോമസ് കുരുവിള ഒക്കലഹോമ, രാജമ്മ തോമസ് (ഡാള്ളസ്), അച്ചാമ്മ ചാക്കോ (ഒക്കലഹോമ), തോമസ് എബ്രഹാം (ഒക്കലഹോമ), പരേതനായ സ്റ്റീഫൻ തോമസ്.
മരുമക്കൾ – ജോസ് മഞ്ഞുമാക്കൾ, എൽസി (ലീലാമ്മ) കുരുവിള, മോൻസ് തോമസ്, മാത്യു ചാക്കോ, സാറാ എബ്രഹാം.
പൊതുദർശനം സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതൽ സ്ഥലം ഷാറോൾ ഫെലോഷിപ്പ് ഹാൾ. 1101 ഫസ്റ്റ് സെന്റ് യൂക്കോൺ ഓകെ 73099. സംസ്‌കാര ശുശ്രൂഷകകൾ സെപ്റ്റംബർ 27 ശനി രാവിലെ പത്തു മുതൽ ഷാരോൺ ഫെലോഷിപ്പ് ഹാൾ. തുടർന്നു മൃതദേഹം റിഡക്ഷൻ മെമ്മോറിയൽ ഒക്കലഹോമയിൽ സംസ്‌കരിക്കും. കൂടുതൽ വിവരങ്ങൾക്കു പാസ്റ്റർ തോമസ് കുരുവിള 4054741222.