ഒക്കലഹോമ: ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോം കമിങ് പരേഡിനിടയിലേയ്ക്കു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇന്ന് ഒക്കലഹോമ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടു. ഒക്ടോബര്‍ 23 ശനിയാഴ്ച യൂണിവേഴ്‌സിറ്റി ഓപ് ഒക്കലഹോമ എംബിഎ വിദ്യാര്‍ഥിനി നിവിത നഖേല്‍ പ്രഭാകര്‍ (23), ഒക്കലഹോമ സ്‌റ്റേറ്റ് പ്രൊഫസര്‍ മാര്‍വിന്‍(65), ഭാര്യ ബോണി സ്‌റ്റോണ്‍ (65) രണ്ടു വയസുള്ള കുട്ടി നാഷ് ലൂക്കസ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
മഹിന്ദ്ര ബിസിനസ് സൊല്യൂഷന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവായിരുന്ന നിവിത മുംബൈയില്‍ നിന്നും ജൂലൈയിലാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ഡള്ളസ് വഴി ഒക്കലഹോമയില്‍ എത്തിയത്. എംസിഎ വിദ്യാര്‍ഥിയായി ഒക്കലഹോമ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം ആരംഭിച്ചു മൂന്നു മാസത്തിനകമാണ് നിവിതയ്ക്കു ദുരന്തത്തെ നേരിടേണ്ടി വന്നിരിക്കുന്നത്. മുംബൈ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. പരേഡിലേയ്ക്കു ഇടിച്ചു കയറിയ കാര്‍ ഓടിച്ചിരുന്ന അഡേഷ്യ ചേംമ്പേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിനു കേസെടുത്തു. ഈ അപകടത്തില്‍ മറ്റു 47 പേര്‍ക്കു കൂടി പരുക്കേറ്റിരുന്നു. ഇതില്‍ നാലു പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു.