അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ഒളിംപിക് ടിക്കറ്റ് വിൽപന സംബന്ധിച്ച അഴിതമി കേസുകൾ അന്വേഷിക്കുന്നതിനായി ഓഡിറ്റർ ഗ്രാൻഡ് തൊറോട്ടണെ സ്വതന്ത്ര്യ അന്വേഷണ കമ്മിഷനമായി ഒളിംപിക് കൗൺസിൽ ഓഫ് അയർലൻഡ് നിയമിച്ചു. ഒളിംപിക് ടിക്കറ്റ് വിൽപനയിൽ വ്യാപകമായ ക്രമക്കേട് ഉയർന്നതിനെ തുടർന്നാണ് ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിംപിക് കമ്മിറ്റി ഓഫ് അയർലൻഡ് പ്രസിഡന്റ് ഹിക്കിയെ കഴിഞ്ഞ ദിവസം ബ്രസീലിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഒളിംപിക് ടിക്കറ്റ് സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അറസ്റ്റിന്റെ തുടർച്ചയായി ഒളിംപിക്‌സ് അടക്കമുള്ള എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ട സർക്കാർ അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ടിക്കറ്റ് വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റിയോയിലേയ്ക്കു പോയ അത്‌ലറ്റുകളും കുടുംബാംഗങ്ങളും പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഒളിംപിക് കമ്മിറ്റി ഇതു സംബന്ധിച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. അന്വേഷണം സംബന്ധിച്ചുള്ള ടേംസ് ആൻഡ് റഫരൻസ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തു വിട്ടിരുന്നു. ജഡ്ജ് കാരോൺ മോറനാണ് ഇപ്പോൾ ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നത്.