ഇന്ത്യയ്ക്കില്ല; പക്ഷേ ഇന്ത്യൻ വംശജനു ആദ്യ ഒളിംപിക് മെഡൽ

പി.പി ചെറിയാൻ

റിയോ: റിയോ ഒളിംപിക്‌സിൽ മെഡലില്ലാ കാലത്ത് ഇന്ത്യാ നാണക്കേടിന്റെ പട്ടിക അടിച്ചു കൂട്ടുമ്പോൾ ആശ്വാസത്തിന്റെ മെഡലുമായി ഇന്ത്യൻ വംശജൻ. ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ആശ്വാസത്തിന്റെ വെള്ളിത്തിളക്കവുമായി രാജീവ് റാമാണ് ഇപ്പോൾ അമേരിക്കയ്ക്കു വേണ്ടി മെഡൽ നേടിയ ഇന്ത്യൻ വംശജനാകുന്നത്. ബാംഗ്ലൂരിൽ നിന്നു അമേരിക്കയിൽ കുടിയേറിയ രാഘവ് – സുഷമ റാം ദമ്പതികളുടെ മകനാണ് രാജീവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

venus11
വീനസ് വില്യംസ് – രാജീവ് ജോഡി ഫൈനലിൽ ബെഫനി മാറ്റക്ക് ജാക്ക് സോക്ക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഇതേ തുടർന്നാണ് ഇവർക്കു വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ ജോഡിയായ സാനിയ മിർസ – റോഹൻ ബോപ്പണ സഖ്യത്തെയാണ് ഇവർ സെമിയിൽ തോൽപ്പിച്ചിരുന്നത്.

rajeev-ram-tennis-olympics-ഇന്ത്യൻ മാതാപിതാക്കൾ കൊളറാഡോ ഡെൻവറിൽ ജനിച്ച ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഇന്ത്യൻ

പാസ്‌പോർട്ട് ലഭിക്കാതെ വന്നതോടെയാണ് ഇവർ അമേരിക്കയ്ക്കു വേണ്ടി മത്സരിക്കാൻ അനുവാദം നൽകുകയായിരുന്നു. സെമിയിൽ ഇന്ത്യൻ സഖ്യത്തെ പരാജയപ്പെടുത്തിയതോടെ ഇന്ത്യക്കാർക്കു തന്നോട് വെറുപ്പ് വർധിക്കുമെന്നാണ് പേടിക്കുന്നതെന്നും രാജീവ് പറഞ്ഞു. 32 കാരനായ രാജീവ് ആദ്യമായാണ് ഒളിംപിക്‌സിൽ ്അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്.

Top