പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത !..ഒമാനില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസികള്‍ക്ക് അകശ്വസിക്കം .ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം മാറ്റി വെച്ചു. . ബോഷറില്‍ നിന്നുള്ള മജ്‌ലിസ് ശൂറ അംഗം മുഹമ്മദ് ബിന്‍ സാലിം അല്‍ ബുസൈദിയെ ഉദ്ധരിച്ച് ഔദ്യോഗിക പത്രമായ ഒമാന്‍ ഒബ്‌സര്‍വറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധമായ ചര്‍ച്ചകള്‍ അവസാനിച്ചതായും സാലിം അല്‍ ബുസൈദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വിവിധ മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച നടന്നിരുന്നു. ഈ അവസരത്തിലാണ് വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഈടാക്കുന്നതിനേക്കുറിച്ചും ആലോചനകള്‍ നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു നീക്കം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് വിവിധ മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശികള്‍ വീസ പുതുക്കുമ്പോള്‍ ശമ്പളത്തിന്റെ മൂന്നു ശതമാനം വീസാ ചാര്‍ജ് ഈടാക്കാനും നേരത്തെ ആലോചനകള്‍ നടന്നിരുന്നു. മജ്‌ലിസ് ശൂറ അംഗമാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, ഇക്കാര്യത്തിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം വിദേശികള്‍ ഒമാനില്‍നിന്ന് അവരുടെ രാജ്യങ്ങളിലേക്ക് അച്ചത് 4,226 ബില്യന്‍ ഒമാനി റിയാലാണ്. മുന്‍ വര്‍ഷം ഇത് 3,961 ബില്യന്‍ ആയിരുന്നു. അതായത് ഇക്കാര്യത്തില്‍ 6.7 ശതമാനം വര്‍ധയുണ്ടായെന്ന് സാരം. ചരിത്രത്തില്‍ ആദ്യമായാണ് നാലു ബില്യനിലധികം തുക വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്നതെന്ന് ബാങ്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top