ഡാലസ്: സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹാദര്യത്തിന്റേയും സന്ദേശമായ ഓണം ജാതി മത ഭെധമെന്യെ ഡാളസിലെ പ്രവാസികളുടെ ഒത്തുചേരലിന്റെ ആഘോഷമാക്കി ഡാലസ് സൌഹൃദ വേദി മറ്റു സംഘടനക്കു മാതൃകയായി.
സെപ്റ്റംബര് 7 നു കരോള്ട്ടോ ണ് സെന്റ് ഇഗ്നെഷിയസ് ഓര്ത്തോറഡോക്സ് ചര്ച്ച് ഓടിടോരിയത്തില് സംഘടിപ്പിച്ച വര്ണ്ണ ശലഭമായ ഓണാഘോഷ പരിപാടിയില് കെ ല് എസ പ്രസിഡണ്ട് ശ്രീ. ഗോപാല പിള്ള,റാന്നി സെന്റ് തോമസ് കോളേജ് മുന് പ്രിന്സിപ്പല് പ്രൊഫ. റജി കുറിയാക്കോസ് എന്നിവര് മുഖ്യ അതിഥികൾ ആയിരുന്നു.
ഡാലസ് സൌഹൃദ വേദി പ്രസിഡണ്ട് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ.ബാബു ജോര്ജ് സ്വാഗതം ആശംസിച്ചു.
ഓർമ്മയ്ക്ക് പേരാണ് ഓണം എന്ന കവിത ആലപിച്ചു കൊണ്ടായിരുന്നു ശ്രീ.എബി തോമസ് തന്റെ അദ്യക്ഷത പ്രസംഗത്തിനു തുടക്കമിട്ടതു.
ഓണപ്പൂക്കളോടും, ഓണസദ്യയോടുമൊപ്പം വൈവിധ്യമാര്ന്ന നാടന് കലാപരിപാടികളും സംഘടിപ്പിച്ചു.
പുതുതലമുറയ്ക്ക് ഐതീഹ്യങ്ങളും മാഹാത്മ്യങ്ങളും വിവരിച്ചുകൊണ്ട് മുഖ്യ അതിഥികളായ ശ്രീ, ഗോപാല പിള്ള ,പ്രൊഫ.റജി കുറിയാക്കോസ് എന്നിവര് ഓണ സന്ദേശം നല്കി. ശ്രീ.എബ്രഹാം തെക്കേമുറി(പ്രസിഡണ്ട്, കെ എല്.എസ്) ശ്രീ.ജോണ്സൻ തലച്ചല്ലൂര് (വേല്ഡ്ത മലയാളി കൌണ്സില്) ,ശ്രിമതി.സാറാ ചെറിയാന് (റിട്ട.ഹൈ സ്കൂള് ടീച്ചര്) എന്നിവര് ഓണ ആശംസകള് നേർന്നു.
സുകു വര്ഗീ്സ് പ്രോഗ്രാം ചെയര്മാനായുള്ള ഓണാഘോഷ പരിപാടിയുടെ എം സി. മിസ്സ്.നിഷാ ജേക്കബ് ആയിരുന്നു.
താലപ്പൊലി എന്തിയ കുടുംബിനികളുടെയും, ബാലികമാരുടെയും,ചെണ്ട വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി മാവേലിയുടെ എഴുന്നള്ളത്ത് ആര്പ്പു വിളിയോട് സ്റ്റെജിലേക്ക് ആനയിക്കപ്പെട്ടു. “കല പരിപാടികള് തുടങ്ങട്ടെ”എന്ന മാവേലിയുടെ വിളംബരത്തോട് കൂടി കല പരിപാടികള്ക്ക് തുടക്കം കുറിച്ചു.
സുകു വർഗീസ്, ശ്രിമതി.ഷീനാ അലക്സ് തുടങ്ങിയവരുടെ ഓണ പാട്ടോടു കൂടി കലാ പരിപാടികല്ക്ക് തുടക്കം ഇട്ടു.
ഡാലസിലെ പ്രശസ്ത താര തിരുവാതിര ടീമിന്റെ ഡാൻസ് കാണികളുടെ നീണ്ട കൈയടി ഏറ്റു വാങ്ങി. ബാല കല തിലകം നടാഷ കൊക്കൊടിലിന്റെ ക്ലാസികൾ നൃത്ത്വം, റിഥം സ്കൂൾ ഓഫ് ഡാൻസിന്റെ പുതുമയേറിയ നൃത്വങ്ങളും വളരെ കൗതുകമെകി.
വളരെ പുതുമയെരിയതും,പ്രവസി മനസുകളെ ഇരുത്തി ചിന്തിപ്പിച്ചതുമായ മിസ്സ്. നിഷ ജേക്കബ് അവതരിപ്പിച്ച കഥാപ്രസംഗം വളരെ ശ്രേദ്ധെയമായി.അവതരണ ശൈലിയിലുണ്ടായിരുന്ന മികവും,ഇമ്പമേറിയ ശബ്ദവും ശ്രോതാക്കളുടെ ഇമ്പം പിടിച്ചു പറ്റി.
സമയ ബന്ധിതമായി വളരെ ചിട്ടയോടും, ഭംഗിയോടും കൂടി തരപ്പെടുത്തിയ ഓണ പ്രോഗ്രാം ഡാളസിലെ മലയാളികള്ക്ക് ഏറ്റം ആസ്വാദ്യകരമായിരുന്നു.
അടപ്രഥമന് ഉള്പ്പെംടെ 19 കൂട്ടം വിഭവങ്ങളുമായി ഗൃഹാതുരത്വം ഉണര്ത്തു ന്ന രുചിയേറിയ നാടന് ഓണ സദ്യ എല്ലാവര്ക്കും ഒരുക്കിയിരുന്നു