മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പരിപാടികളുടെ മേന്മ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും വര്‍ണ്ണപ്പകിട്ടാര്‍ന്നെന്നു മാത്രമല്ല ഏറെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ വൈകുന്നേരം 3 മണി വരെ നീണ്ടു.
സുനന്ദാസ് സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്, ക്രസന്‍ഡോ സ്‌കൂള്‍ ഓഫ് ആര്‍ട്സ്, ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്നീ നൃത്തവിദ്യാലയങ്ങളിലെ അദ്ധ്യാപകരും, കുട്ടികളും, മറ്റു കലാസ്നേഹികളും പരിപാടികളില്‍ പങ്കാളികളായി.
അസോസിയേഷന്റെു 26 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനപങ്കാളിത്തത്തിനു ഈ വര്‍ഷത്തെ ഓണാഘോഷം സാക്ഷ്യം വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ ടെക്സാസ് സ്റ്റേറ്റ് റപ്രസന്റേറ്റീവ് റോണ്‍ റെയ്നോള്‍ഡ്സ് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍‌വ്വഹിച്ചു. റവ. ഫാ. ജോസഫ്‌ കല്ലാടന്‍ ഓണ സന്ദേശം നല്‍കി.
us onam
വിവിധ തലങ്ങളില്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ കെന്‍ മാത്യു, ജോഷ്വ ജോര്‍ജ്, വിവിധ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്ത ജോര്‍ജ് ഏബ്രഹാം, ജി.കെ പിള്ള, കോശി തോമസ്‌ (വോയിസ്‌ ഓഫ് ഏഷ്യ), റെജി ജോണ്‍ (സ്പോര്‍ട്സ്), പ്രശസ്ത ചലചിത്ര താരം ദിവ്യ ഉണ്ണി, കലാശ്രീ സുനന്ദ നായര്‍, കലാമണ്ഡലം ശ്രീദേവി , ഉഷ ജോണ്‍, ഷിബു വര്‍ഗീസ്, മാത്യു തോട്ടം, സംഗീത രഘു (മലയാള വിദ്യാലയം) ജോയ് എന്‍ സാമുവേല്‍ തുടങ്ങിയവരെ പ്രത്യേകം ആദരിച്ചു.
ഈ വര്‍ഷത്തെ ഓണാഘോഷത്തിനു രുചികരമായ സദ്യ ഒരുക്കിയ അപ്‌നാ ബസാര്‍ ഉടമകള്‍, ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പ്രത്യേക പ്രശംസ നേടി. ഓണാഘോഷങ്ങള്‍ക്ക് സുരേന്ദ്രന്‍ കോരന്‍, ഫിലിപ്പ് ഏബ്രഹാം, ജിനു തോമസ്‌, തോമസ്‌ തയ്യില്‍, ഊര്‍മ്മിള കുറുപ്പ്, ജെസ്സി സാബു, ബ്ലെസ്സി ഏബ്രഹാം, അനില്‍ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജനാര്‍ദ്ദനന്‍, മഞ്ജുന മേനോന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഒരുമ ടീം ഒരുക്കിയ ചെണ്ട മേളം ഓണം ഘോഷയാത്രക്ക് കൊഴുപ്പേകി. ചടങ്ങില്‍ മാത്യു മത്തായി സ്വാഗതവും ഏബ്രഹാം ഈപ്പന്‍  നന്ദിയും അറിയിച്ചു.
Top