കണക്ക്റ്റിക്കട്ട്: ബേബി സിറ്റിങ്ങിനിടയിൽ ഒന്നര വയസുള്ള കുട്ടി മരിക്കാനിടയായ കേസിൽ ഇന്ത്യൻ വംശജ കൻജാൽ പട്ടേലിനു (29) സുപ്പീരിയർ കോടതി ജഡ്ജി പാട്രിക് ജെ.ക്ലിഫോർഡ് 14 വർഷത്തെ ജയിൽശിക്ഷ വിധിച്ചു.
2014 ജനുവരി 19 നാണ് ഗുരുതരമായി പരുക്കേറ്റ പത്തൊൻപതു മാസം പ്രായമുള്ള അത്യാൻ ശിവകുമാർ എന്ന ആൺ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറിനുള്ളിൽ തന്നെ കുട്ടി മരിക്കുകയും ചെയ്തു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കിൻജൻ പട്ടേലിനെ ഒരാഴ്ചയ്ക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പ്രതി കുറ്റം നിഷേധിക്കുകയും നന്നഞ്ഞ നിലത്തു വഴുതി വീണാണ് കുട്ടിക്കു പരുക്കേറ്റതെന്നു ഇവർ മൊഴി നൽകുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ഏറ്റു പറഞ്ഞു. ഭക്ഷണം കൊടുക്കുന്നതിനിടയിൽ കുട്ടി ഛർദിക്കുകയും പട്ടേലിന്റെ മുഖത്തേയ്ക്കു ഭക്ഷണാവശിഷ്ടങ്ങൾ തെറിക്കുകയും ചെയ്തതിൽ നിയന്ത്രണം നഷ്ടമായ പ്രതി കുഞ്ഞിനെ പൊക്കിയെടത്തു നിലത്തെറിയുകായിയരുന്നു. പല തവണ കുട്ടിയെ ഇത്തരത്തിൽ ഇവർ പൊക്കിയെടുത്തു നിലത്തടിച്ചതായും പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ കണ്ടെത്തിയിരുന്നു. വീണ്ടും കുട്ടിയുടെ തല ശക്തമായി മുന്നോട്ടു പിന്നോട്ടും ഇവർ ചലിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു. വാവിട്ടു നിലവിളിച്ച കുട്ടിയോടു പ്രതി വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2013 ഡിംസബർ 14 നു കുട്ടിയോടു ക്രൂരമായി പട്ടേൽ പെരുമാറുകയും ചുണ്ടാനും താടിക്കും പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്നു കോടതി കുട്ടിയെ ബേബി സിറ്റ് ചെയ്യുന്നതിൽ നിന്നു പട്ടേലിനെ വിലക്കിയിരുന്നു. ഈ വിലക്കിനെ മാനിക്കാതെ വീണ്ടും കുട്ടിയെ അവരെ തന്നെ ഏൽപ്പിച്ചതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കിൻഞ്ചൽ പട്ടേലിനു അമേരിക്കൻ പൗരത്വം ഇല്ലാത്തതിനാൽ ശിക്ഷാകാലാവധി പൂർത്തീകരിച്ചാൽ ഇന്ത്യയിലേയ്ക്കു തിരിച്ചയക്കും.