പി.പി ചെറിയാൻ
ടെക്‌സസ് സിറ്റി: ചൊവ്വാഴ്ച മുതൽ കാണാതായ പതിനാറു വയസുള്ള ക്രിസ്റ്റീൻ ഫ്രച്ചന്റെ മൃതദേഹം ടെക്‌സസ് സിറ്റിയുടെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തതായി ബൈടൗൺ പൊലീസ് ലെഫ്റ്റനന്റ് സ്റ്റീവൻ ഡോറിസ് അറിയിച്ചു.
ഇതിനോടനുബന്ധിച്ചു കാണാതായ ഫ്രിച്ചറിന്റെ മാതാവ് സിന്ധ്യാ മോറിസ് (37) മോറസിന്റെ മകൾ ബ്രിയാൻ (13) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൊലപാതകങ്ങൾക്കു ഉത്തരവാദിയെന്നു സംശയിക്കുന്ന ഫ്രിച്ചറിന്റെ ബോയ് ഫ്രണ്ട് ജെസി ഡോമ്പസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ക്രിസ്റ്റീൻ ഫിച്ചറിനെ ഓൺലൈനിലൂടെ പരിചയപ്പെട്ട 21 വയസുകാരിയായ ജെസി ഡോമ്പർട്ടിനു മറ്റൊരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കുടുംബപ്രശ്‌നങ്ങളിൽ പൊലീസ് യുവാവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഡോമ്പ് മയക്കുമരുന്നിനു അടിമയായിരുന്നുവെന്നു ഭാര്യ പറഞ്ഞു. കാണാതായ ക്രിസ്റ്റീനു വേണ്ടി പൊലീസ് വാളണ്ടിയർമാർ തിരച്ചിൽ നടത്തുകയായിരുന്നു.