ഉരീദുവും ജീവനക്കാരെ പിരിച്ചുവിടുന്നു; ഒഴിവാക്കപ്പെടുന്നവരില്‍ മലയാളികളും; ഗള്‍ഫിലെ എണ്ണ പ്രതിസന്ധി കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നു

ദോഹ: ഗള്‍ഫ് മേഖലയിലെ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് തുടരുകയാണ്. എണ്ണവിലയിടിവ് ഉണ്ടാക്കിയ സാമ്പത്തീക പ്രതിസന്ധി മറികടക്കാനാണ ്സ്ഥാപനങ്ങല്‍ ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് വിശദീകരണം. നിരവധി കമ്പനികള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തി ഏറ്റവുമൊടുവില്‍

ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു ഖത്തറിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എണ്ണ വിലിയിടിവുമായി ബന്ധപ്പെട്ട് ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലുള്ള നിരവധി കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഉരീദുവും ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് സൂചന. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരീദുവിന് ലോകത്തൊട്ടാകെ 10,000ലേറെ ജീവനക്കാരുണ്ട്. ഖത്തറിന് പുറമേ അല്‍ജീരിയ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഉരീദു പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം ജീവനക്കാരുടെ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കുന്നവരുടെ എണ്ണമെന്ന് കമ്പനി വക്താവ് ദോഹ ന്യൂസിനെ അറിയിച്ചു. ഒഴിവാക്കപ്പെട്ടവരെല്ലാം ഖത്തര്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ്. എന്നാല്‍, സ്വദേശികളെ ആരെയും പിരിച്ചുവിട്ടിട്ടില്ല. കമ്പനികളില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരെല്ലാം വിദേശികളാണെന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഉരിദു കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നവരില്‍ പകുതിയോളം പകുതി മലയാളികളാണെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവംബറില്‍ മാനേജ്‌മെന്റ് രംഗത്ത് നടത്തിയ അഴിച്ചുപണിക്ക് പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷമായി ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുണ്ടായിരുന്ന നാസര്‍ മുഹമ്മദ് മറാഫിക്ക് പകരം ശൈഖ് സൗദ് ബിന്‍ നാസര്‍ അല്‍താനിയെ നിയമിച്ചിരുന്നു. കമ്പനിയിലെ മറ്റ് മുതിര്‍ന്ന തസ്തികകളിലും പുനസംഘടന നടത്തിയിരുന്നു. വലീദ് മുഹമ്മദ് അല്‍സെയ്ദിനെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ആയും ഉരീദു ഖത്തറിന്റെ ചീഫ് എക്‌സിക്യൂട്ടീവായും നിയമിച്ചു.

അല്‍സെയ്ദ് നേരത്തേ വഹിച്ചിരുന്ന ഉരീദു ഖത്തര്‍ ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ സ്ഥാനത്തേക്ക് യൂസുഫ് അബ്ദുല്ല അല്‍കുബൈസി നിയമിതനായി. ഉരീദുവിന്റെ വരുമാനത്തിലുണ്ടായ കുറവിനെത്തുടര്‍ന്നാണ് സ്ഥാനചലനങ്ങളുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ മാനേജ്‌മെന്റ് ടീം വന്ന ശേഷം നടത്തിയ അവലോകനത്തെ തുടര്‍ന്നാണ് ഏതാനും തൊഴിലാളികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. അത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top